സ്വര്‍ണ്ണ കടത്ത്; കുരുക്കിലാകുന്ന മുഖ്യമന്ത്രിയുടെ ഓഫീസും ഇ.ഡിയുടെ റിപ്പോര്‍ട്ടും

  • Post category:news
  • Reading time:1 min read
You are currently viewing സ്വര്‍ണ്ണ കടത്ത്; കുരുക്കിലാകുന്ന മുഖ്യമന്ത്രിയുടെ ഓഫീസും ഇ.ഡിയുടെ റിപ്പോര്‍ട്ടും

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ കുരുക്കി എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ട്. ശിവശങ്കറിന്‍റെ കസ്റ്റഡി നീട്ടിക്കിട്ടാനുള്ള അപേക്ഷയില്‍ ആണ് ഇ.ഡി മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതരമായ പരാമര്‍ശങ്ങള്‍ ഉന്നയിച്ചത്.

സ്വര്‍ണക്കടത്തിനെക്കുറിച്ചും ഡിപ്ലോമാറ്റിക് ചാനല്‍ മുഖേനയുള്ള ഇലക്ടോണിക്സ് കള്ളക്കടത്തിനെക്കുറിച്ചും ശിവശങ്കറിനും ടീമിനും അറിയാമായിരുന്നുവെന്നും, ഈ ടീം ഉള്ളത് മുഖ്യമന്ത്രിയുടെ ഓഫീസിലാണെന്നും ഇ.ഡി റിപ്പോര്‍ട്ടിലുണ്ട്.

ലൈഫ് മിഷന്‍ അഴിമതി ഇടപാട്, കെ.ഫോണ്‍ ഇടപാടുകളിലെ അഴിമതി എന്നിവ സംബന്ധിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നുവെന്നും ഇ.ഡി പറയുന്നു. യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ കൊണ്ടുവന്നതും കോഴ ഇടപാടിന് വഴിതെളിച്ചതും ശിവശങ്കറായിരുന്നുവെന്നും ഇ.ഡിയുടെ കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.

0Shares