റൂബിക്‌സ് ക്യൂബില്‍ തന്‍റെ മുഖം തീര്‍ത്ത അഞ്ചുവയസ്സുകാരന് പെരിയാര്‍ പ്രതിമ സമ്മാനിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍

  • Post category:news
  • Reading time:1 min read
You are currently viewing റൂബിക്‌സ് ക്യൂബില്‍ തന്‍റെ മുഖം തീര്‍ത്ത അഞ്ചുവയസ്സുകാരന് പെരിയാര്‍ പ്രതിമ സമ്മാനിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍

നിമിഷ നേരം കൊണ്ട് റൂബിക്‌സ് ക്യൂബില്‍ അദ്ഭുതം തീര്‍ക്കുന്ന യു.കെ.ജി വിദ്യാര്‍ഥിയെ അഭിനന്ദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. യുകെജി വിദ്യാര്‍ഥിയായ സായി സിദ്ധാര്‍ഥിന് പെരിയാര്‍ പ്രതിമ സമ്മാനിച്ചാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അഭിനന്ദിച്ചത്. മുതിര്‍ന്നവരെ പോലും ആശയക്കുഴപ്പത്തിലാക്കുന്ന റൂബിക്‌സ് ക്യൂബ് നിമിഷ നേരം കൊണ്ടാണ് സായി സിദ്ധാര്‍ഥ് റെഡിയാക്കുന്നത്.

കുട്ടിയുടെ കഴിവ് തിരിച്ചറിഞ്ഞ് ഉദയനിധി സ്റ്റാലിന്‍ സായിയെ മുഖ്യമന്ത്രിയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ചെറിയ പ്രായത്തില്‍ തന്നെ വിസ്മയമാകുന്ന സായിയ്ക്ക് പെരിയാറിന്റെ പ്രതിമ സമ്മാനിച്ചാണ് സ്റ്റാലിന്‍ മടക്കിയത്. സായി സ്റ്റാലിന്‍റെ മുഖം റൂബിക്‌സ് ക്യൂബില്‍ തീര്‍ത്ത വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഉദയനിധി തന്നെയാണ് ഫേസ്ബുക്കില്‍ ഇതിന്‍റെ വീഡിയോ പങ്കുവച്ചത്.

0Shares