കേന്ദ്ര ടൂറിസം വകുപ്പിന്റെൻ്റെ പ്രസാദ് പദ്ധതിയിൽ ഇടം നേടി ചേരമാൻ മസ്ജിദും മലയാറ്റൂർ പള്ളിയും; അന്തിമ പ്രഖ്യാപനം അടുത്തമാസം അവസാനത്തോടെ

  • Post category:news / tourism
  • Reading time:1 min read
You are currently viewing കേന്ദ്ര ടൂറിസം വകുപ്പിന്റെൻ്റെ  പ്രസാദ് പദ്ധതിയിൽ ഇടം നേടി ചേരമാൻ മസ്ജിദും മലയാറ്റൂർ പള്ളിയും; അന്തിമ പ്രഖ്യാപനം അടുത്തമാസം അവസാനത്തോടെ

കൊടുങ്ങല്ലൂർ ചേരമാൻ ജുമുഅ മസ്ജിദും മലയാറ്റൂർ സെന്റ് തോമസ് കുരിശുമുടിയും കേന്ദ്ര ടൂറിസം വകുപ്പിൻ്റെ പ്രസാദ് പദ്ധതിയിൽ ഇടം പിടിച്ചതായി ടൂറിസം സെക്രട്ടറി അരവിന്ദ് സിംഗ് ഐ. എ. എസ് അറിയിച്ചു. ബെന്നി ബഹനാൻ എം. പി യെയാണ് ഈ വിവരം ടൂറിസം സെക്രട്ടറി അറിയിച്ചത്. അന്തിമ പ്രഖ്യാപനം അടുത്തമാസം അവസാനത്തോടെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദ് കേന്ദ്ര ടൂറിസം ഉദ്യോഗസ്ഥർ കഴിഞ്ഞ മാസം സന്ദർശിച്ചിരുന്നു. അതിൻ്റെ നടപടികൾ അവസാന ഘട്ടത്തിലാണെന്നും പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും ടൂറിസം സെക്രട്ടറി എം. പി യെ അറിയിച്ചു.

മലയാറ്റൂർ സെന്റ് തോമസ് പള്ളി പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുള്ള അന്തിമ പ്രോജക്ട് റിപ്പോർട്ട് മന്ത്രാലയത്തിന് കൈമാറാൻ സംസ്ഥാന സർക്കാറിനെ അറിയിച്ചിട്ടുണ്ടെന്നും അരവിന്ദ് സിംഗ് വ്യക്തമാക്കി. രണ്ട് കേന്ദ്രങ്ങളേയും പ്രസാദ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് നിരവധി തവണ കേന്ദ്ര ടൂറിസം മന്ത്രിയെയും ടൂറിസം സെക്രട്ടറിയെയും നേരിൽ കണ്ട് നിവേദം നൽകിയിരുന്നതായി ബഹനാൻ എം. പി പറഞ്ഞു.

0Shares