
കാസർകോട്: ജില്ലാപഞ്ചായത്ത് കുടുംബശ്രീ ജില്ലാമിഷന്‍ മുഖാന്തിരം ചെമ്മനാട് കുടുംബശ്രീ സി. ഡി .എസില്‍ നടപ്പിലാക്കുന്ന ഇന്റഗ്രേറ്റഡ് ഫാമിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ ചെക്ക് കൈമാറി.

കുടുംബശ്രീ എ.ഡി. എം. സി. സി.എച്ച് ഇക്ബാല്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ഷിനോജ് ചാക്കോ, ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇബ്രാഹിം മന്‍സൂര്‍ കുരിക്കള്‍, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ഷംസുദ്ധീന്‍ തെക്കില്‍ എന്നിവര്‍ സംസാരിച്ചു. ചെമ്മനാട് കുടുംബശ്രീ സി. ഡി. എസ് ചെയര്‍പേഴ്‌സണ്‍ മുംതാസ് അബൂബക്കര്‍ സ്വാഗതവും കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി പ്രതീഷ് നന്ദിയും പറഞ്ഞു.
