എങ്ങിനെയും ബിനീഷിന്‍റെ ജാമ്യം തടയാൻ ഇ.ഡി രംഗത്ത്; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing എങ്ങിനെയും ബിനീഷിന്‍റെ ജാമ്യം തടയാൻ ഇ.ഡി രംഗത്ത്; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് കുറ്റപത്രം സമർപ്പിച്ചു. ഒക്‌ടോബർ 29 ന് അറസ്റ്റിലായ ബിനീഷിനെതിരെ 60 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ സ്വാഭാവിക ജാമ്യം ലഭിക്കും. ഇത് തടയാനും കൂടിയാണ് ഇ.ഡി കുറ്റപത്രം സമർപ്പിച്ചത്.

പ്രാഥമിക കുറ്റപത്രമാണ് ഇപ്പോള്‍ ബെംഗളൂരു സെഷൻസ് കോടതിയില്‍ സമർപ്പിച്ചത്. നിലവിൽ പരപ്പന അഗ്രഹാര ജയിലിൽ റിമാൻഡിൽ കഴിയുകയാണ് ബിനീഷ്. ജാമ്യാപേക്ഷ തള്ളിയ സെഷൻസ് കോടതി നടപടിക്കെതിരെ ബിനീഷ് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് അറിയുന്നത്.

0Shares