
ഇന്ത്യയുടെ ചരിത്ര ദൗത്യമായ ചന്ദ്രയാന്-രണ്ടിന്റെ ഓര്ബിറ്ററും വിക്രം ലാന്ഡറും വിജയകരമായി വേര്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 1.15 ഓടെയാണ് ചന്ദ്രയാന്-2 ഓര്ബിറ്ററില്നിന്ന് ലാന്ഡര് വിജയകരമായി വേര്പെട്ടത്. സെക്കന്ഡുകള്ക്കം വേര്പെടല് പൂര്ത്തിയായി. പിന്നീട് ഇത് ചന്ദ്രനെ ലക്ഷ്യമാക്കി യാത്ര തുടങ്ങിയെന്ന് ഐ.എസ്.ആര്.ഒ ട്വിറ്ററിലൂടെ അറിയിച്ചു.

ഇനി ഓര്ബിറ്ററിനെയും ലാന്ഡറിനെയും വെവ്വേറെ നിയന്ത്രിക്കണം. ‘ലാന്ഡറി’നെ രണ്ടുതവണകൂടി ദിശമാറ്റി ചന്ദ്രന്റെ ഏറ്റവും അടുത്ത് എത്തിക്കണം. തുടര്ന്ന്, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കുള്ള ഇറക്കത്തിന് ഒരുക്കം തുടങ്ങും.
ശനിയാഴ്ച പുലര്ച്ചെ 1.30നും 2.30നുമിടയില് ചന്ദ്രന്റെ ഇരുണ്ട പ്രദേശത്തെ രണ്ട് ഗര്ത്തങ്ങള്ക്കിടയിലുള്ള പ്രതലത്തില് ‘ലാന്ഡറി’നെ ‘സോഫ്റ്റ് ലാന്ഡിങ്’ സാങ്കേതികതയിലൂടെ ഇറക്കുകയാണ് ലക്ഷ്യം. ഇറങ്ങിക്കഴിഞ്ഞാല് നാലുമണിക്കൂറിനുള്ളില് ‘ലാന്ഡറി’നുള്ളില്നിന്ന് റോവര് പുറത്തിറങ്ങും. ചന്ദ്രോപരിതലത്തില് സഞ്ചരിച്ച് പഠനങ്ങള് നടത്താനുള്ള ഘടകമാണ് റോവര്. നിലവില് ചന്ദ്രനില് നിന്ന് 119 കിലോമീറ്റര് അടുത്ത ദൂരവും 127 കിലോമീറ്റര് അകന്ന ദുവ്രുമായിട്ടുള്ള ഭ്രമണപഥത്തിലാണ് വിക്രം ലാന്ഡര്. ഇതോടെ ചന്ദ്രയാന്-2 നിര്ണായക ഘട്ടമാണ് പിന്നിട്ടിരിക്കുന്നത്.
ബെംഗളുരൂവിലെ ഐ.എസ്.ആര് ഒ ടെലിമെട്രി ട്രാക്കിംഗ് ആന്ഡ് കമാന്ഡ് നെറ്റ്വര്ക്കിലെ മിഷന് ഓപ്പറേഷന് കോംപ്ലക്സില് നിന്നാണ് ഉപഗ്രഹത്തിന്റെ പ്രവര്ത്തനങ്ങള് നിരീക്ഷിച്ചു വരികയാണ്. വിക്രം ലാന്ഡര് ഇനി രണ്ട് തവണയായി ഭ്രമണപഥം താഴ്ത്തി ചന്ദ്രോപരിതലത്തില് നിന്നുള്ള അകലം കുറയ്ക്കും. സെപ്റ്റംബര് ഏഴിന് പുലര്ച്ചെ 1.30 നും 2.30 നും ഇടയിലാകും വിക്രം ചന്ദ്രോപരിതലത്തില് ഇറങ്ങുക.
