
തൃശൂർ: പ്രധാനമന്ത്രി പ്രസംഗിച്ചയിടത്ത് ചാണകവെള്ളം തളിച്ച് ശുദ്ധീകരിക്കാൻ യൂത്ത് കോൺഗ്രസ് ശ്രമം നടന്നത് സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധിക്കാൻ എത്തിയവരെ തടഞ്ഞ് ബി.ജെ.പി പ്രവർത്തകറം രംഗത്തെത്തി.
വേദിയിൽ ചാണകവെള്ളം തളിക്കാൻ ശ്രമിച്ച് കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആണ് എത്തിയത്. പോലീസ് ഇരു സംഘങ്ങളെയും അനുനയിപ്പിക്കാൻ ശ്രമിച്ചു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്‌തു നീക്കി.

ബി.ജെ.പി ജില്ലാ പ്രസിഡണ്ട് കെ.കെ അനീഷ് കുമാർ സ്ഥലത്തെത്തി. ചാണകവെള്ളം തളിക്കാൻ കേരള പൊലീസ് സൗകര്യം ചെയ്യുന്നു. അക്രമികളെ അറസ്റ്റ് ചെയ്യുന്നില്ല. ചാണകവെള്ളം തളിക്കാൻ പൊലീസ് സൗകര്യം ചെയുന്നു.
ഇവിടെ ചാണകവെള്ളം തളിക്കുന്നവരെ കാല് കുത്തിക്കില്ലെന്നും. ഇത് ഞങ്ങൾ ബുക്ക് ചെയ്‌ത സ്ഥലമാണെന്നും കെ.കെ അനീഷ് കുമാർ പറഞ്ഞു.
