നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് കാസർകോട് ചാപ്റ്റർ സംരംഭകത്വ മീറ്റ് നടത്തി

  • Post category:local news
  • Reading time:1 min read
You are currently viewing നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ്  കാസർകോട് ചാപ്റ്റർ സംരംഭകത്വ മീറ്റ് നടത്തി

കാസർകോട്: നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് (എൻ.എം.സി.സി) കാസർകോട് ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ സംരംഭകത്വ മീറ്റ് നടത്തി. ഐ.ടി. സംരംഭങ്ങൾക്കൊപ്പം സ്റ്റാർട്ടപ്പ് മേഖലയിൽ ഇന്ന് വിജയം കൈവരിക്കുന്ന മോഡലുകളിൽ നല്ലൊരു ശതമാനവും പരമ്പരാഗത ബിസിനസ്സുകൾ ടെക്നോളജി സപ്പോർട്ടോടുകൂടി രൂപമാറ്റം വരുത്തിയവയാണെന്ന് മീറ്റ് അഭിപ്രായപ്പെട്ടു.

എൻ.എം.സി.സി. കാസർകോട് ചാപ്റ്റർ ചെയർമാൻ എ.കെ.ശ്യാംപ്രസാദ് ഉദ്ഘാടനം ചെയ്തു. ഏഷ്യ-പസഫിക് രാജ്യങ്ങളിലെ മികച്ച നൂറ് സ്റ്റാർട്ടപ്പുകളുടെ ഫോർബ്സ് ഏഷ്യ പട്ടികയിൽ ഇടം നേടിയ എൻട്രി ആപ്പ് സി.ഇ.ഒയും കാസർകോട് മൊഗ്രാൽ പുത്തൂർ സ്വദേശിയുമായ മുഹമ്മദ് ഹിസാമുദ്ധീൻ മുഖ്യാതിഥിയായിരുന്നു.

എൻ.എം.സി.സി. മാനേജിംഗ് കമ്മിറ്റി അംഗം കെ.എസ്.അൻവർ സാദത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജറായി ചുമതലയേറ്റ കെ. സജിത് കുമാറിനെ ചടങ്ങിൽ അനുമോദിച്ചു.


സ്റ്റാർട്ടപ്പ് മോഡലുകൾ എന്ന വിഷയത്തിൽ മൈസോൺ മാനേജിഗ് ഡയറക്ടർ കെ.സുഭാഷ് ബാബു, സംരംഭകത്വത്തിലെ സാമ്പത്തിക അച്ചടക്കം എന്ന വിഷയത്തിൽ ചാർട്ടേർഡ് അക്കൗണ്ടന്റും ഫിനാൻഷ്യൽ കൺസൾട്ടന്റുമായ ശ്രീലാൽ കെ എന്നിവർ സംസാരിച്ചു.

ഇൻസ്പയറിങ് സ്റ്റോറീസ് എന്ന സെഷനിൽ ഐവ ഗ്രൂപ്പ് സി.ഇ.ഒ. മുഹമ്മദ് അഷറഫ് പി.എസ്., മൗലവി ഗ്രൂപ്പ് ഡയറക്ടർ എൻ. കെ. അബ്ദുൽ സമദ് എന്നിവർ സംസാരിച്ചു. കേരള കണക്ട് മാനേജിംഗ് ഡയറക്ർ അഭയൻ പി. മോഡറേറ്ററായിരുന്നു. ജനറൽ കൺവീനർ മുജീബ് അഹ് മദ് സ്വാഗതവും ജോ. കൺവീനർ പ്രസാദ് എം.എൻ. നന്ദിയും പറഞ്ഞു.

0Shares