
നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയിലെ ഉദുമ മണ്ഡലത്തില്‍ 13322 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ എല്‍. ഡി. എഫ് സ്ഥാനാര്‍ത്ഥി സി. എച്ച് കുഞ്ഞമ്പു വിജയിച്ചു. സി. എച്ച് കുഞ്ഞമ്പു 78664 വോട്ടാണ് നേടിയത്. തൊട്ടടുത്ത സ്ഥാനാര്‍ത്ഥി യു.ഡി.എഫിലെ ബാലകൃഷ്ണന്‍ പെരിയക്ക് 65342 വോട്ടുകളാണ് ലഭിച്ചത്. മണ്ഡലത്തില്‍ ആകെ വോട്ടര്‍മാര്‍ 214209. സാധുവായ വോട്ടുകള്‍ 165341. അസാധു വോട്ട് 531 . നോട്ടയ്ക്ക് 434 വോട്ട് ലഭിച്ചു.

മറ്റ് സ്ഥാനാര്‍ത്ഥി കളുടെ വോട്ടു നില:
എ. വേലായുധന്‍ (എന്‍. ഡി. എ): 20360
ഗോവിന്ദന്‍ ബി. ആലിന്‍താഴെ ( എ.പി. ഐ): 194
കുഞ്ഞമ്പു കെ. (സ്വതന്ത്രന്‍): 140
രമേശന്‍ കെ. (സ്വതന്ത്രന്‍): 207.
