
കാസർകോട്: കരിന്തളം ഗവൺമെണ്ട് ആർട്‌സ് ആൻഡ് സയൻസ് കോളജിൽ മുൻ എസ്എഫ്ഐ നേതാവായ കെ.വിദ്യ ഹാജരാക്കിയ സർട്ടിഫിക്കറ്റ് വ്യാജമെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് നീലേശ്വരം പോലീസ് കേസെടുത്തു.
IPC 468 വ്യാജരേഖ നിർമ്മിക്കൽ, IPC 471 യഥാർത്ഥ രേഖയാണെന്ന് വ്യാജേനെ വ്യാജരേഖ സമർപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.

വ്യാജ സർട്ടിഫിക്കറ്റ് കാട്ടി നിയമനം നേടിയതിൽ കരിന്തളം ഗവൺമെണ്ട് ആർട്‌സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് ജെയ്‌സൺ നൽകിയ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പുപ്രകാരം വിദ്യക്കെതിരെ പോലീസ് കേസെടുത്തത്.
എറണാകുളം മഹാരാജാസ് കോളജ് അധികൃതരാണ് സർട്ടിഫിക്കറ്റ് വ്യാജമെന്ന് സ്ഥിരീകരിച്ചത്. രണ്ട് വർഷം മഹാരാജാസിൽ പഠിപ്പിച്ചു എന്ന സർട്ടിഫിക്കറ്റാണ് വിദ്യ ഹാജരാക്കിയത്.
അതിനിടെ വിദ്യക്കെതിരായ കേസില്‍ പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തിയിട്ടുണ്ട്. ഏഴുവര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ചുമത്തിയത്. വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ വ്യാജരേഖ ചമച്ചെന്ന് എഫ്.ഐ.ആറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
