കേന്ദ്ര സർവകലാശാലയിൽ രാഷ്ട്രപതിയുടെ സന്ദർശനം; ജില്ലാകളക്ടർ ഒരുക്കങ്ങൾ വിലയിരുത്തി

  • Post category:local news
  • Reading time:1 min read
You are currently viewing കേന്ദ്ര സർവകലാശാലയിൽ രാഷ്ട്രപതിയുടെ സന്ദർശനം; ജില്ലാകളക്ടർ ഒരുക്കങ്ങൾ വിലയിരുത്തി

കാസർകോട്: ഡിസംബർ 21ന് വൈകീട്ട് 3. 30ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പെരിയ കേന്ദ്ര സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിൻ്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ കേരള കേന്ദ്ര സർവകലാശാല ക്യാമ്പസിലും ഹെലിപ്പാഡിലും ഒരുക്കങ്ങൾ വിലയിരുത്തി.

ജില്ലാ പോലീസ് മേധാവി പി. ബി രാജീവ് സബ്കളക്ടർ ഡി. ആർ മേഘശ്രീ, ആർ. ഡി. ഒ അതുൽ സ്വാമിനാഥ്, റവന്യൂ ഉദ്യോഗസ്ഥർ കേന്ദ്രസർവകലാശാല പ്രതിനിധികൾ എന്നിവർ ഒപ്പമുണ്ടായിരുന്നു.

0Shares