
കേന്ദ്രത്തിന്‍റെ അനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചതിന് മന്ത്രി കെ.ടി. ജലീലിനെതിരെ അന്വേഷണത്തിനൊരുങ്ങി കേന്ദ്രം. വിദേശനാണ്യച്ചട്ടം ലംഘിച്ചതിനാണ് കേന്ദ്ര ധനമന്ത്രാലയം ജലീലിന് എതിരെ അന്വേഷണം നടത്തുന്നത്. എന്‍.ഐ.എയും ജലീലിന് എതിരെ അന്വേഷണം നടത്തും. യു.എ.ഇ. കോണ്‍സുലേറ്റില്‍ നിന്ന് സഹായം സ്വീകരിച്ചുവെന്ന് ജലീല്‍ തന്നെയാണ് പറഞ്ഞത്.

ഇതിന്‍റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നിന്ന് നിരവധി പരാതികള്‍ കേന്ദ്ര ധനമന്ത്രാലയത്തിനു മുന്നില്‍ എത്തിയ പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് തയ്യാറെടുക്കുന്നത്. എന്‍.ഐ.എയെയും ഈ വിഷയത്തില്‍ ഇടപെടുത്താനാണ് കേന്ദ്രത്തിന്‍റെ നീക്കം.
വിദേശ നാണ്യ വിനിമയ ചട്ട ലംഘനം ഉണ്ടായിരിക്കുന്നുവെന്നാണ് കേന്ദ്രത്തിന്‍റെ പ്രാഥമിക വിലയിരുത്തല്‍. വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയത്തില്‍ നടന്നിരുന്നു.
