രാത്രി കര്‍ഫ്യൂ ഇനിയില്ല, ജിമ്മുകള്‍ തുറക്കാം; രാജ്യത്ത് അണ്‍ലോക്ക് 3 മാര്‍ഗരേഖ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി

  • Post category:news
  • Reading time:1 min read
You are currently viewing രാത്രി കര്‍ഫ്യൂ ഇനിയില്ല, ജിമ്മുകള്‍ തുറക്കാം; രാജ്യത്ത് അണ്‍ലോക്ക് 3 മാര്‍ഗരേഖ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി

കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തി കേന്ദ്രസര്‍ക്കാരിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവിട്ടു. അണ്‍ലോക്ക് 3 എന്നാണ് പുതിയ ഘട്ടത്തിന്‍റെ പേര്. ജിമ്മുകള്‍ ആഗസ്റ്റ് 5 മുതല്‍ തുറന്നുപ്രവര്‍ത്തിക്കും.

കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന വന്ദേഭാരതിനെക്കൂടാതെ ചില അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പുനരാരംഭിക്കും. നിലവില്‍ ഉണ്ടായിരുന്ന രാത്രി കാല കര്‍ഫ്യൂ പിന്‍വലിച്ചു.

യോഗ കേന്ദ്രങ്ങള്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാം. സ്വാതന്ത്ര്യദിനാഘോഷങ്ങളും നിയന്ത്രണങ്ങളോടെ സംഘടിപ്പിക്കാം.എന്നാല്‍ ഈ ഇളവുകളൊന്നും കണ്ടെയ്ൻമെന്‍റ് സോണുകളിൽ ബാധകമാകില്ല വിദ്യാഭ്യാസ സ്ഥാപനങ്ങളും സിനിമാ തിയേറ്ററുകളും അടുത്ത മാസം 31 വരെ തുറക്കില്ല.

0Shares