ജനകീയാസൂത്രണത്തിന്‍റെ രജതജൂബിലി: ആഘോഷപരിപാടികള്‍ക്ക് തുടക്കമാകുന്നു; ഉദ്ഘാടകൻ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി

  • Post category:local news
  • Reading time:1 min read
You are currently viewing ജനകീയാസൂത്രണത്തിന്‍റെ രജതജൂബിലി: ആഘോഷപരിപാടികള്‍ക്ക് തുടക്കമാകുന്നു; ഉദ്ഘാടകൻ  രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി

കാസര്‍കോട്: കേരള വികസന ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്ത ജനകീയാസൂത്രണത്തിന്‍റെ 25ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ചൊവ്വാഴ്ച തുടക്കമാകും. ജനകീയ പങ്കാളിത്തത്തോടെയുള്ള വികസനപ്രവര്‍ത്തനങ്ങളുമായി നാടിന്‍റെ മുഖച്ഛായ മാറ്റിയ അനേകം പദ്ധതികളുടെ ഓര്‍മ്മപ്പെടുത്തലോടെയാണ് രജതജൂബിലി ആഘോഷം.

ജില്ലാ പഞ്ചായത്തിന്‍റെയും ആസൂത്രണസമിതിയുടെയും നേതൃത്വത്തില്‍ വ്യത്യസ്തങ്ങളായ പരിപാടികള്‍ക്കാണ് തുടക്കമാകുന്നത്. ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്ജില്ലാ പഞ്ചായത്തിന്‍റെയും ജില്ലാ ആസൂത്രണസമിതിയുടെയും നേതൃത്വത്തില്‍ നടക്കുന്ന പരിപാടി ഉച്ചക്ക് രണ്ട് മണിക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്യും.

മുൻ ധനവകുപ്പ് മന്ത്രി ഡോ.ടി.എം.തോമസ് ഐസക്, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദാ മുരളീധരന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. എം.എല്‍.എമാരായ എന്‍.എ.നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ്, സി.എച്ച്.കുഞ്ഞമ്പു, ഇ.ചന്ദ്രശേഖരന്‍, എം.രാജഗോപാലന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

25വര്‍ഷത്തിന്‍റെ പ്രതീകമായി പച്ചത്തുരുത്തുകള്‍ എന്ന ആശയത്തില്‍ ജില്ലാ പഞ്ചായത്ത് 25 മിയാവാക്കി വനങ്ങളുടെ നിര്‍മാണത്തിനും തുടക്കമാകും. ജില്ലാ പഞ്ചായത്തിന്‍റെ മുന്‍ അധ്യക്ഷന്‍മാര്‍, ഉപാധ്യക്ഷന്‍മാര്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ആസൂത്രണ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ചടങ്ങില്‍ ആദരിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ ആദരഭാഷണം നടത്തും. ഉദ്ഘാടന പരിപാടിയുടെ ഓണ്‍ലൈന്‍ ലിങ്ക്- https://zoom.com.cn/j/84967961057?pwd=MnNnTkNvNzEyaXFKelB0MXprMnlpZz09

0Shares