
രാജ്യത്തെ ഞെട്ടിച്ച ഹത്രാസ് കേസില്‍ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയെന്ന് സി.ബി.ഐ. കുറ്റപത്രം. ഹത്രാസിലെ കോടതിയില്‍ ഇന്ന് ഉച്ചയോടെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

കൂട്ടബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. പെണ്‍കുട്ടിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ബലാത്സംഗം നടന്നിട്ടില്ലെന്നായിരുന്നു, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് യു.പി പോലീസ് അവകാശപ്പെട്ടത്.
