കാസര്‍കോട് പൂച്ച ചത്തത് കൊവിഡ് ബാധിച്ചോ?; സംശയം വര്‍ദ്ധിക്കുന്നു

  • Post category:local news / news
  • Reading time:1 min read
You are currently viewing കാസര്‍കോട് പൂച്ച ചത്തത് കൊവിഡ് ബാധിച്ചോ?; സംശയം വര്‍ദ്ധിക്കുന്നു

കാസര്‍കോട് പൂച്ച ചത്തത് കൊവിഡ് ബാധിച്ചെന്നുള്ള സംശയം മുറുകുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കൊവിഡ് രോഗികളെ പ്രവേശിപ്പിച്ച ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് പിടികൂടിയാണ് പൂച്ചയെ മൃഗസംരക്ഷണ വകുപ്പില്‍ ഏല്‍പ്പിച്ചത്. ഇവിടെനിന്നാണ് പൂച്ച ചത്തത്. മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്ക് കൊവിഡ് പടരുമെന്ന് യുഎസില്‍ മൃഗശാലയില്‍ വസിച്ച കടുവയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെ വ്യക്തമായിരുന്നു.

ഇതോടെ വളര്‍ത്തുമൃഗങ്ങളെ പലരും തെരുവിലേക്ക് ഉപേക്ഷിച്ചിരുന്നു. മനുഷ്യരുമായി അടുത്തിടപഴകുന്ന പൂച്ചകള്‍ക്ക് രോഗബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് വിദഗ്ദര്‍ വ്യക്തമാക്കുന്നുണ്ട്. ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിനകത്ത് പൂച്ചകള്‍ താവളമടിച്ച കാര്യം രോഗികള്‍ തന്നെ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പൂച്ചകളെ വലയിട്ടുപിടിച്ച് നഗരത്തിലെ എബിസി കേന്ദ്രത്തിലേക്ക് മാറ്റിയത്.

0Shares