
രാജ്യത്ത് ജാതി സംവരണം ഇല്ലാതായേക്കുമെന്ന് സുപ്രീംകോടതിയുടെ പരാമർശം. സാമ്പത്തിക സംവരണമായിരിക്കും ഇനി നിലനിൽക്കുകയെന്നും ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്‍റാണെന്നും സുപ്രീംകോടതി പറഞ്ഞു.

മറാത്ത സംവരണ നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ വാദം കേൾക്കുന്നതിനിടെയാണ് സുപ്രീംകോടതി പരാമർശം നടത്തിയത്. ജാതി സംവരണത്തെക്കാൾ സാമ്പത്തിക സംവരണം സ്വീകരിക്കാവുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു.
