തെരുവ് നായകളെ നേരിടാന്‍ തോക്കുമായി ഇറങ്ങി; ടൈഗര്‍ സെമീറിനെതിരെ ബേക്കൽ പൊലീസ് കേസെടുത്തു

You are currently viewing തെരുവ് നായകളെ നേരിടാന്‍ തോക്കുമായി ഇറങ്ങി; ടൈഗര്‍ സെമീറിനെതിരെ ബേക്കൽ പൊലീസ് കേസെടുത്തു

ബേക്കൽ / കാസര്‍കോട്: തെരുവ് നായ്ക്കളുടെ ഭീഷണി നേരിടാന്‍ തോക്കുമായി രംഗത്തെത്തിയ
ടൈഗര്‍ സെമീറിനെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. ഐ.പി.സി 153 വകുപ്പ് പ്രകാരമാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്.

തെരുവുനായകളുടെ ശല്യം രൂക്ഷമായപ്പോള്‍ തോക്കെടുത്ത് സോഷ്യല്‍ മീഡിയയില്‍ താരമായ ബേക്കല്‍ ഇല്യാസ് നഗറിലെ സമീര്‍ എന്ന ടൈഗര്‍ സെമിറിനെതിരെ ലഹളയുണ്ടാക്കാന്‍ ഇടയാകുന്ന വിധത്തില്‍ നായ്ക്കളെ കൊല്ലാന്‍ ആഹ്വാനം ചെയ്തു എന്ന കുറ്റത്തിനാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്.

സമൂഹത്തില്‍ ലഹള ഉണ്ടാക്കുന്ന തരത്തില്‍ വീഡിയോ ചിത്രീകരിക്കുകയും പ്രചരിപ്പിച്ചുവെന്നും ആരോപിച്ചാണ് കേസെടുത്തത്. ഐ.പി.സി 153 വകുപ്പ് പ്രകാരമാണ് പൊലീസ് നേരിട്ട് കേസെടുത്തത്.

വിദ്യാര്‍ത്ഥികളെ തെരുവ് പട്ടികള്‍ ആക്രമിക്കുന്നത് മൂലമാണ് ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ഗണ്‍ എടുത്തതെന്ന് സെമീര്‍ പറഞ്ഞു. മകള്‍ പരാതി പറഞ്ഞതോടെയാണ് 13 കുട്ടികള്‍ക്കൊപ്പം തോക്കുവായി സെമീര്‍ നടന്നു നീങ്ങിയത്. കുട്ടികള്‍ക്ക് രക്ഷയൊരുക്കി തോക്കുമായി നടന്ന് പോകുന്ന സെമീറിൻ്റെ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് പൊലിസ് കേസ് രജിസ്റ്ററ്റര്‍ ചെയ്തിരിക്കുന്നത്.

0Shares