പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിയെ പിടികൂടിയതായി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍

  • Post category:news
  • Reading time:1 min read
You are currently viewing പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിയെ പിടികൂടിയതായി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍

തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പോലീസ് പിടിയിൽ . തിരുവനന്തപുരം മെഡിക്കല്‍കോളജ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വശീകരിച്ച് കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിപിടിയിലായതായി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ അറിയിക്കുകയായിരുന്നു.

കൊല്ലം ജില്ലയിലെ പെരുംപുറം കൊച്ചമ്പോണത്ത് തലയക്കല്‍ വീട്ടില്‍ നൗഫല്‍ എന്ന അപ്പിനെയാണ് (20) പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെക്കുറിച്ച് സൂചന ലഭിച്ച പോലീസ് സംഘം പ്രതിയുടെ നാടായ വെളിയം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് സമീപ പ്രദേശത്ത് നിന്നും പ്രതിയെയും പ്രത്യേക അന്വേഷണസംഘം പിടികൂടുകയായിരുന്നു.

0Shares