പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച കേസ്; യുവാവ് പിടിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച കേസ്;  യുവാവ് പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മലപ്പുറം സ്വദേശിയായ യുവാവിനെ അറസ്റ്റു ചെയ്തു. മലപ്പുറം പുറമണ്ണൂര്‍ പാലാക്കണ്ണില്‍ മുഹമ്മദ് സാദിഖ് (28) ആണ് പിടിയിലായത്.

മലപ്പുറത്തു നിന്നും ഇടുക്കിയിലെത്തി സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. ഇതിനിടെയാണ് ഇടുക്കി സ്വദേശിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയും പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയി പീഡിപ്പിക്കുകയും ചെയ്തത്.

പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ ബന്ധുകള്‍ക്ക് ഒപ്പം വിട്ടയച്ചു.

0Shares