നവജാത ശിശുവിനെ കഴുത്തിൽ ഇയർഫോൺ മുറുക്കി കൊന്ന കേസ്; മാതാവിനെ ബേഡകം സി.ഐ അറസ്റ്റ് ചെയ്തു

  • Post category:local news / news
  • Reading time:1 min read
You are currently viewing നവജാത ശിശുവിനെ കഴുത്തിൽ ഇയർഫോൺ മുറുക്കി കൊന്ന കേസ്; മാതാവിനെ ബേഡകം സി.ഐ അറസ്റ്റ് ചെയ്തു

കാസര്‍കോട്: നവജാത ശിശുവിനെ കഴുത്തില്‍ ഇയര്‍ഫോണ്‍ മുറുക്കി കൊന്ന സംഭവത്തില്‍ മാതാവ് അറസ്റ്റിൽ. കാസര്‍കോട്, ബദിയടുക്ക, ചെടേക്കാല്‍ സ്വദേശി ഷാഹിന(ഷാഷിന കെ @ സൈന കെ, വയസ് 26, ചെടേക്കൽ ഹൗസ്, നീർച്ചാൽ)യാണ് ബേഡകം പോലീസ് ഇൻസ്‌പെക്ടർ ടി.ഉത്തംദാസിന്‍റെ പിടിയിലായത്. ചെടേക്കാലില്‍ ഡിസംബര്‍ പതിനാറിനാണ് ദാരുണമായ കൊലപാതകം നടന്നത്.

രക്തസ്രാവത്തെ തുടര്‍ന്ന് യുവതി ചെങ്കളയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‍ക്കെത്തി. ഗര്‍ഭിണിയായിരുന്നെന്ന് യുവതി പറഞ്ഞില്ലെങ്കിലും പ്രസവം നടന്നെന്ന് സ്ഥിരീകരിച്ച ഡോക്ടര്‍ വീട്ടില്‍ തിരച്ചില്‍ നടത്താന്‍ ആവശ്യപ്പെട്ടു. വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ കട്ടിലിനടിയില്‍ തുണിയില്‍ ചുറ്റി ഒളിപ്പിച്ച നിലയില്‍ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി.

അതേസമയം പോസ്റ്റ്മോര്‍ട്ടത്തില്‍ കഴുത്തില്‍ വയര്‍ ഉപയോഗിച്ച്‌ മുറുക്കിയതാണ് മരണകാരണമെന്ന് തെളിഞ്ഞിരുന്നു. ചോദ്യം ചെയ്യലില്‍ ഉമ്മ തന്നെയാണ് കൊലയ്ക്ക് പിന്നിലെന്ന നിഗമനത്തില്‍ പോലീസെത്തുകയായിരുന്നു.

കൊലപാതകത്തിന്‍റെ യഥാര്‍ത്ഥ കാരണവും വ്യക്തമല്ല. എന്നാല്‍ കൃത്യത്തിന് മറ്റാരെങ്കിലും സഹായിച്ചോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. വീട്ടിലുള്ളവര്‍ മറ്റൊരു വീട്ടിലേക്ക് പോയ സമയത്തായിരുന്നു പ്രസവം. അതേസമയം ഗര്‍ഭിണിയായത് മറച്ചുവെച്ചെന്നാണ് യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളും പറയുന്നത്.

0Shares