കൈവെട്ട് പരാമർശം; സത്താർ പന്തല്ലൂരിന് എതിരെ കേസ്, പരാമര്‍ശം രാജ്യത്തിന്‍റെ ഭരണ ഘടനയെയും നിയമത്തെയും വെല്ലു വിളിക്കുന്നതും സമൂഹത്തില്‍ ചേരിതിരിവ് സൃഷ്ടിച്ച്‌ കലാപത്തിന് ആഹ്വാനം ചെയ്യുന്നതും ആണെന്നാണ് പരാതി

  • Post category:Kerala / news
  • Reading time:1 min read
You are currently viewing കൈവെട്ട് പരാമർശം; സത്താർ പന്തല്ലൂരിന് എതിരെ കേസ്, പരാമര്‍ശം രാജ്യത്തിന്‍റെ ഭരണ ഘടനയെയും നിയമത്തെയും വെല്ലു വിളിക്കുന്നതും സമൂഹത്തില്‍ ചേരിതിരിവ് സൃഷ്ടിച്ച്‌ കലാപത്തിന് ആഹ്വാനം ചെയ്യുന്നതും ആണെന്നാണ് പരാതി

മലപ്പുറം: കൈവെട്ട് പരാമർശത്തിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ്. പ്രസിഡണ്ട് സത്താർ പന്തല്ലൂരിനെതിരെ പൊലീസ് കേസെടുത്തു. മലപ്പുറം പൊലീസാണ് സത്താർ പന്തല്ലൂരിനെതിരെ കേസെടുത്തത്. ഐ.പി.സി വകുപ്പ് 153 പ്രകാരം കേസ്. അഷ്റഫ് കളത്തിങ്ങൽ എന്നയാളുടെ പരാതിയിലാണ് കേസ്.

മുഖദ്ദസ് സന്ദേശ യാത്രയുടെ സമാപനത്തിൽ ആയിരുന്നു വിവാദ പ്രസംഗം. സമസ്‌തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്തിയാൽ കൈവെട്ടാൻ പ്രവർത്തകർ ഉണ്ടാകും എന്നായിരുന്നു സത്താർ പന്തല്ലൂരിന്‍റെ പരാമർശം.

സത്താര്‍ പന്തല്ലൂരിനെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ഷൈനുവും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍ക്കാണ് ഷൈനു പരാതി നല്‍കിയത്.

സമസ്‌ത പണ്ഡിതന്മാരെ വെറുപ്പിക്കാൻ ശ്രമിക്കുന്നവരുടെ കൈവെട്ടുമെന്നും സമസ്‌തയോടല്ലാതെ മറ്റൊരു സംവിധാനത്തോടും കടപ്പാടില്ലെന്നുമുള്ള പരാമര്‍ശം രാജ്യത്തിന്‍റെ ഭരണഘടനയെയും നിയമ സംവിധാനങ്ങളെയും വെല്ലുവിളിക്കുന്നതും സമൂഹത്തില്‍ ചേരിതിരിവ് സൃഷ്ടിച്ച്‌ കലാപത്തിന് ആഹ്വാനം ചെയ്യുന്നതും ആണെന്നാണ് ഈ പരാതിയിൽ പറയുന്നു.

സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പണ്ഡിതന്മാരെയും അതിന്‍റെ ഉസ്‌താദുമാരെയോ വെറുപ്പിക്കാനും പ്രായസപ്പെടുത്താനും പ്രഹരമേല്‍പ്പിക്കാനും ആരു വന്നാലും ആ കൈ വെട്ടാൻ എസ്.എസ്.കെ.എസ്.എഫിന്‍റെ പ്രവര്‍ത്തകന്മാര്‍ മുന്നോട്ടുണ്ടാവും എന്നാണ് സത്താര്‍ പന്തല്ലൂരിന്‍റെ വിവാദ പരാമര്‍ശം.

0Shares