ജനതാ കർഫ്യൂവിനെതിരെയും പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും ആരോഗ്യവകുപ്പിനെയും അവഹേളിക്കുന്ന തരത്തില്‍ സമൂഹ മാധ്യമത്തിൽ ശബ്ദ സന്ദേശം; മുൻ ബ്ലോക്ക് പഞ്ചായത്തംഗത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

  • Post category:local news / news
  • Reading time:1 min read
You are currently viewing ജനതാ കർഫ്യൂവിനെതിരെയും പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും ആരോഗ്യവകുപ്പിനെയും അവഹേളിക്കുന്ന തരത്തില്‍  സമൂഹ മാധ്യമത്തിൽ ശബ്ദ സന്ദേശം;  മുൻ ബ്ലോക്ക് പഞ്ചായത്തംഗത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

ബേഡകം / കാസർകോട്: ലോകത്താകമാനം പടർന്നു പിടിക്കുന്ന കൊറോണ വൈറസ് നിർമ്മാർജനവുമായി ബന്ധപ്പെട്ട് കേന്ദ്ര, കേരള സർക്കാരുകൾ പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ അവഗണിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടും, ഇന്ത്യൻ പ്രധാനമന്ത്രിയെയും കേരളാ മുഖ്യമന്ത്രിയെയും മോശമായ ഭാഷയിൽ അപമാനിച്ചു കൊണ്ടും ചോദ്യം ചെയ്തു കൊണ്ടും ആരോഗൃ വകുപ്പ് അധികൃതരുടെ പ്രവർത്തനങ്ങളെ അവഹേളിച്ചു കൊണ്ടുമുള്ള ശബ്ദസന്ദേശം വാട്സപ്പ് ഗ്രൂപ്പിൽ ഇട്ട് പ്രചരിപ്പിച്ചതിന് കാസര്‍കോട് ബന്തടുക്ക മലാംകുണ്ട് സ്വദേശിയും മുൻ ബ്ലോക്ക് പഞ്ചായത്തംഗവുമായ ഊത്തിക്കര ഒ.വി വിജയൻ എന്നയാളുടെ പേരിൽ ബേഡകം പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

ഞായറാഴ്ചത്തെ ജനതാ കർഫ്യൂവിനെ അവഗണിക്കാനും കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് ഗവൺമെന്റ് പുറപ്പെടുവിച്ച ഉത്തരവുകൾ സംബന്ധിച്ച് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താൻ ഇടയാക്കുന്ന രീതിയിൽ സമൂഹ മാധ്യമത്തിലൂടെ പ്രചാരണം നടത്തുകയും ചെയ്തു എന്ന് കാണിച്ച് ഇ. മധുസൂദനൻ നായർ, പള്ളക്കാട്, കരിവാടകം എന്നയാൾ ബേഡകം പോലീസ് ഇൻസ്പെക്ടർ
ടി. ഉത്തംദാസിന് പരാതി നല്കിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമം, കേരള പോലീസ് നിയമം എന്നിവയിലെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ബേഡകം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കൊറോണ വൈറസ് നിർമ്മാർജനവുമായി ബന്ധപ്പെട്ട് സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്‍റെയും പോലീസിന്‍റെയും നിർദ്ദേശങ്ങളും ഉത്തരവുകളും പാലിക്കാത്തവർക്കെതിരെയും നവമാധ്യമങ്ങളിൽ കൂടി തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങൾ പ്രചരിക്കുന്നവർക്കെതിരെയും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുന്നതsക്കമുള്ള കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന്ബേഡകം സി.ഐ ടി.ഉത്തംദാസ് അറിയിച്ചു.

0Shares