
ബി.ബി.സി ഡോക്യുമെൻ്റെറി ‘ഇന്ത്യ ദി മോദി ക്വസ്റ്റിന്‍’ പ്രദര്‍ശനത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് എതിരെ കേസെടുത്ത് പൊലീസ്. ബി.ജെ.പി, യുവമോര്‍ച്ച നേതാക്കള്‍ക്കെതിരെയാണ് കേസ്. തലസ്ഥാനത്തെ മാനവീയം വീഥിയിലെയും പൂജപ്പുരയിലെയും പ്രതിഷേധങ്ങള്‍ക്ക് എതിരെയാണ് പൊലീസ് കേസെടുത്തത്. നിയമ വിരുദ്ധമായി ഒത്തുകൂടി, സംഘര്‍ഷം സൃഷ്ടിക്കല്‍, ക്രമസമാധാന പ്രശ്‌നമുണ്ടാക്കാന്‍ ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
ഡോക്യുമെൻ്റെറി പ്രദര്‍ശനത്തില്‍ കേസ് എടുക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഡോക്യുമെൻ്റെറി പ്രദര്‍ശനം നിരോധിച്ച് ഉത്തരവില്ലാത്ത സാഹചര്യത്തില്‍ കേസെടുക്കാന്‍ നിര്‍വാഹമില്ലെന്നാണ് പൊലീസിൻ്റെ വിശദീകരണം. മാനവീയം വീഥിയില്‍ യൂത്ത് കോണ്‍ഗ്രസും പൂജപ്പുരയില്‍ ഡി.വൈ.എഫ്.ഐയുമാണ് ചൊവ്വാഴ്‌ച ഡോക്യുമെൻ്റെറി പ്രദര്‍ശിപ്പിച്ചത്.

രണ്ട് സ്ഥലങ്ങളിലും പ്രതിഷേധിച്ച കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പൂജപ്പുരയില്‍ പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസിന് പത്തോളം തവണ ജലപീരങ്കി പ്രയോഗിക്കേണ്ടി വന്നിരുന്നു. സംഘര്‍ഷാവസ്ഥ രൂക്ഷമായതോടെ സന്ധ്യയ്ക്ക് ശേഷം വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടായത്.
ഡോക്യുമെൻ്റെറിയുടെ സാമൂഹ്യമാധ്യമ പ്രചാരണം കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞാഴ്‌ച നിരോധിച്ചിരുന്നു. സംസ്ഥാനത്ത് ആദ്യ പ്രദര്‍ശനം തിരുവനന്തപുരം ലോ കോളജില്‍ രാവിലെ എസ്.എഫ്.ഐയുടെ നേതൃത്വത്തിലായിരുന്നു. പാലക്കാട് ജില്ലയില്‍ 17 കേന്ദ്രങ്ങളിലും പത്തനംതിട്ടയില്‍ 11 കേന്ദ്രങ്ങളിലും കാസര്‍കോട് പത്തിടത്തും ഡോക്യുമെൻ്റെറി പ്രദര്‍ശിപ്പിച്ചു.
