
കാഞ്ഞങ്ങാട് / കാസർകോട്: ഷൂ ധരിച്ചതിൻ്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ വളഞ്ഞിട്ട് മര്‍ദിച്ചത്തിൽ പോലീസ് കേസെടുത്തു. അധ്യാപകരുടെ മുന്നില്‍ വെച്ചാണ് സംഭവം. പെരിയയിലെ അണ്‍ എയ്‌ഡഡ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ബല്ലാ കടപ്പുറം സ്വദേശിക്കാണ് മര്‍ദ്ദനമേറ്റത്. ഇരുപതോളം പ്ലസ് ടു വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചെന്നാണ് പരാതി.

ക്ലാസ് കഴിഞ്ഞ് സ്‌കൂള്‍ ബസില്‍ കയറാൻ ഒരുങ്ങുന്നതിനിടെയാണ് മര്‍ദ്ദനം. സ്‌കൂള്‍ പ്രവേശനം കഴിഞ്ഞ് രണ്ടാമത്തെ ദിവസമാണ് സംഭവം. ദേഹമാസകലം പരിക്കേറ്റ വിദ്യാർത്ഥി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണിന് സാരമായ പരിക്കുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 10 പേര്‍ക്കെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്.
