കുമ്പളയിൽ കാറും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നടുങ്ങി നാടും നാട്ടുകാരും; നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു; കാർ വെട്ടിപ്പൊളിച്ചാണ് രക്ഷാ പ്രവർത്തനം നടത്തിയത്; കൂടുതൽ അറിയാം..

  • Post category:local news / news
  • Reading time:1 min read
You are currently viewing കുമ്പളയിൽ കാറും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നടുങ്ങി നാടും നാട്ടുകാരും; നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു; കാർ വെട്ടിപ്പൊളിച്ചാണ് രക്ഷാ പ്രവർത്തനം നടത്തിയത്; കൂടുതൽ അറിയാം..

കുമ്പള(കാസറഗോഡ്): കുമ്പള ശാന്തിപ്പള്ളത്ത് കാറും ബസ്സും കൂട്ടിയിടിച്ച് വൻ അപകടം. ബുധനാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. കുമ്പള ഭാഗത്തേക്ക് പോവുകയായിരുന്ന CNN ബസും ബദിയടുക്ക ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് അപകടത്തിൽപെട്ടത്. ഓടിക്കൂടിയ നാട്ടുകാരാണ് കാറിൽ കുടുങ്ങിയവരെ കാറിൻ്റെ ഒരു ഭാഗം വെട്ടിപ്പൊളിച്ച് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ കാറിലുണ്ടായിരുന്ന നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കാറിന്റെ മുൻ വശം പൂർണ്ണമായും തകർന്ന നിലയിലാണ്. കാറിലുണ്ടായിരുന്ന ബദിയടുക്കയിലെ മാലിക്, താജിദ്, കബീര്, സിദാൻ, എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ ഒരാളെ ഗുരുതര പരിക്കുകളോടെ മംഗലുരുവിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ ബസ് യാത്രക്കാർക്കും പരിക്കേറ്റു. ബസ് യാത്രക്കാരായ 8 പേർക്കാണ് പരിക്ക്. അപകട കാരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. അപകട സ്ഥലത്ത് ഫയർഫോഴ്‌സ് എത്തി വെള്ളം ചീറ്റി റോഡ് ക്ളീൻ ചെയ്താണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

0Shares