
കാസർകോട് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നിർദ്ദേശപ്രകാരം കാസർകോട് ഡി.വൈ.എസ്പി പി.ബാലകൃഷ്ണൻ നായർ, നാർക്കോട്ടിക് സെൽ ഡി.വൈ.എസ്പി എം.എ മാത്യു എന്നിവരുടെ നേതൃത്വത്തിൽ പൊലീസ്-നാർക്കോട്ടിക് വിഭാഗങ്ങൾ നടത്തിയ സംയുക്ത പരിശോധനയിൽ ജില്ലയിലെ രണ്ടിടങ്ങളിൽ നിന്നും 16 കിലോ കഞ്ചാവ് പിടികൂടി.

സംഭവത്തിൽ ആകെ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് കാർ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. മഞ്ചേശ്വരം കുഞ്ചത്തൂർ ദേശിയപാതക്ക് സമീപം KL 14 AA 2719 നമ്പർ കാറിൽ കടത്താൻ സൂക്ഷിച്ച നാല് കിലോ കഞ്ചാവ് പിടികൂടിയതിൽ കുഞ്ചത്തൂർ ഹയർ സെക്കന്ററി സ്‌കൂൾ റോഡിലെ പർവീൻ മൻസിലിൽ യാസീൻ ഇമ്രാജ് എന്ന കെഡി ഇമ്രാൻ (33) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
പിന്നാലെ മുളിയാറിൽ നടന്ന റെയ്ഡിൽ 12 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിലാകുകയും ചെയ്തു. ഇവിടെ MH.04.BN.2469 കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടയിൽ മടക്കര കാടങ്കോട് സ്വദേശി അഹമ്മദ് കബീർ എന്ന ലാല കബീർ (23), അജാനൂർ പാലായി ക്വാർട്ടർസിൽ താമസക്കാരനായ അബ്ദുൽ റഹ്‌മാൻ സഫ്‌വാൻ (26) എന്നിവരാണ് അറസ്റ്റിലായത്. കാ

കഞ്ചാവ് പിടികൂടിയ പോലീസ്- നാർക്കോട്ടിക് സെൽ സംഘത്തിൽ എസ്.ഐ അൻസാർ, എ.എസ്ഐ ലക്ഷ്മി നാരായണൻ, സീനിയർ സിവിൽ ഓഫിസർ ശിവകുമാർ, സിവിൽ ഓഫിസർമാരായ രാജേഷ് മണിയാട്ട്, ഓസ്റ്റിൻ തമ്പി, ഗോകുല. എസ്, വിജയൻ, സുബാഷ് ചന്ദ്രൻ, നിതിൻ സാരങ്, ആദൂർ സ്റ്റേഷനിലെ പൊലീസുക്കാരായ ഗുരുരാജ്, ഡ്രൈവർ സത്താർ എന്നിവരാണ് ഉണ്ടായിരുന്നത്.
