തിരുവനന്തപുരത്ത് കഞ്ചാവ് വില്‍പന; ക്ഷേത്ര പൂജാരി അറസ്റ്റില്‍; പിടികൂടിയത് ഒന്നരകിലോ കഞ്ചാവ്

  • Post category:news
  • Reading time:1 min read
You are currently viewing തിരുവനന്തപുരത്ത് കഞ്ചാവ് വില്‍പന; ക്ഷേത്ര പൂജാരി അറസ്റ്റില്‍; പിടികൂടിയത് ഒന്നരകിലോ കഞ്ചാവ്

കഞ്ചാവ് കച്ചവടം നടത്തിയ ക്ഷേത്രപൂജാരി അറസ്റ്റില്‍. പിരപ്പന്‍കോട് പുത്തന്‍ മഠത്തില്‍ വൈശാഖിനെയാണ് എക്‌സൈസ് പിടികൂടിയത്. പിരപ്പന്‍കോട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന വ്യാപകമാകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കുറച്ചുനാളായി എക്‌സൈസ് ഷാഡോ സംഘം ഇയാളെ നിരീക്ഷിച്ചിരുന്നു.
വെമ്പായം, വെഞ്ഞാറമൂട്, പോത്തന്‍കോട് ഭാഗങ്ങളില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പടെ കഞ്ചാവ് ചില്ലറ വില്പന നടത്തി വരുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായ വൈശാഖ് .

ഒന്നരകിലോ കഞ്ചാവ് ഇയാളില്‍ നിന്ന് പിടികൂടി. കഞ്ചാവ് വില്‍പ്പന സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്നെന്ന് എക്‌സൈസ് അറിയിച്ചു. ഇന്‍സ്പെക്ടര്‍ ജി. മോഹന്‍ കുമാറിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫിസര്‍മാരയ ബിനു താജുദ്ദീന്‍, പി.ഡി. പ്രസാദ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സജികുമാര്‍, അന്‍സര്‍, ലിജി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. അറസ്റ്റിലായ പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി.

0Shares