ഉദുമ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ പര്യടനം നടത്തി; കാനത്തൂർ നാൽവർ ദൈവസ്ഥാനത്ത് ദർശനത്തോടെ ആരംഭം

  • Post category:local news / news
  • Reading time:2 mins read
You are currently viewing ഉദുമ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ പര്യടനം നടത്തി; കാനത്തൂർ നാൽവർ ദൈവസ്ഥാനത്ത് ദർശനത്തോടെ ആരംഭം

മുളിയാർ / കാസർകോട്: കാനത്തൂരിൽ ആരംഭിച്ച റോഡ് ഷോയിൽ കെ.എസ്‌.യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവിയർ സ്ഥാനാർത്ഥിയെ ഹാരാർപ്പണം ചെയ്‌തു. കോട്ടൂർ, ബോവിക്കാനം, പൊവ്വൽ, അല്ലാമാ നഗർ, തെക്കിൽ ചട്ടഞ്ചാൽ, പൊയിനാച്ചി എന്നിവിടങ്ങളിലെ റോഡ് ഷോയ്ക്ക് ശേഷം കുണിയ കോളേജിലെ വിദ്യാർഥികളുമായി സംവദിച്ചു.

കുണിയ ടൗണിൽ നിന്ന് ആരംഭിച്ച റോഡ് ഷോ പെരിയ ടൗൺ മുതൽ കല്ല്യോട്ട് വരെ നടത്തി. തുടർന്ന് കല്യോട്ട് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. കല്ല്യോട്ട് ഭഗവതി ക്ഷേത്ര കഴകത്തിലെ പൂരോത്സവത്തിൻ്റെ ആറാം വിളക്ക് ദിനത്തിൽ ദർശനം നടത്തി. വിശ്വാസികളുടെ വോട്ട് അഭ്യർത്ഥിച്ച് പൂരക്കളി കണ്ടു.

കാഞ്ഞിരടുക്കം, ഇരിയ, അമ്പലത്തറ എന്നിവിടങ്ങളിലെ റോഡ് ഷോയ്ക്ക് ശേഷം പാറപ്പള്ളി മഖാമിലെത്തി പ്രാർത്ഥനയിൽ പങ്കെടുത്തു. കോട്ടപ്പാറ, എടമണ്ട, പുല്ലൂർ, ചാലിങ്കാൽ, സെൻട്രൽ യൂണിവേഴ്‌സിറ്റിക്ക് മുമ്പിൽ എൻ.എസ്.യു.ഐ പ്രവർത്തകർ രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്ക് സ്വീകരണം നൽകി.

കല്ല്യോട്ട് ഭഗവതി ക്ഷേത്രത്തിൽ വിശ്വാസികളോട് വോട്ട് അഭ്യർത്ഥിക്കുന്നു

ചേറ്റുകുണ്ട്, തെക്കുപുറം, പൂച്ചക്കാട്, കല്ലിങ്കാൽ, പള്ളിക്കര മഠം, കോട്ടക്കുന്ന്, ബേക്കൽ,തൃക്കണ്ണാട്, കോട്ടിക്കുളം, പാലക്കുന്ന്, ഉദുമ ടൗൺ, കളനാട്, മേൽപറമ്പ് എന്നിവിടങ്ങളിലെ റോഡ് ശേഷം
ചെമ്മനാട് സമാപിച്ചു.

കാസർകോട് മുൻസിപ്പാലിറ്റിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോ എം.ജി റോഡിൽ നിന്ന് ആരംഭിച്ച് തളങ്കര കടവത്ത് സമാപിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ സഹപ്രവർത്തകർക്ക് ഒപ്പം തളങ്കര മാലിദ്ദീനാർ പള്ളിയിലെത്തി സമൂഹ നോമ്പുതുറയിൽ പങ്കെടുത്തു. അജാനൂർ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി വിശ്വാസികളോട് വോട്ട് അഭ്യർത്ഥിച്ചു.

കല്ലട്ര മാഹിൻ ഹാജി, കെ നീലകണ്ഠൻ,എ.അബ്ദുൾ റഹ്മാൻ, എൻ. എ നെല്ലിക്കുന്ന് എം.എൽ.എ,
എ.ഗോവിന്ദൻ നായർ, അലോഷ്യസ് സേവിയർ, കെ.പി കുഞ്ഞിക്കണ്ണൻ, കല്ലട്ര അബ്ദുൽ ഖാദർ,
കുഞ്ഞമ്പു നമ്പ്യാർ, മാഹീൻ കേളോട്ട്, ഹക്കീം കുന്നിൽ, ഗീത കൃഷ്ണൻ, പെരിയ രാജൻ, എ.ബി ഷാഫി, കെ.ബി മുഹമ്മദ് കുഞ്ഞി, ഭക്തവത്സലൻ, കെ.ഇ.എ ബക്കർ, ശരീഫ് കാപ്പിൽ, ഗോപിനാഥൻ നായർ, ടി.ഡി കബീർ, സാജിദ് മവ്വൽ, ആർ.ജി ഗംഗാധരൻ, ഖാലിദ് വള്ളിപ്പാടി, സിദ്ദിഖ് പള്ളിപ്പുഴ, ഹമീദ് കുണിയ, ജി.നാരായണൻ, പ്രമോദ് പെരിയ, മനാഫ് നുള്ളിപ്പാടി, ഗോപാലൻ ഇരിയ, സി.കെ അരവിന്ദൻ, കൃഷ്ണൻ ചട്ടഞ്ചാൽ, ശ്രീകല.പി, രവീന്ദ്രൻ കരിച്ചേരി, ബാലചന്ദ്രൻ മാസ്റ്റർ, അശോകൻ മാസ്റ്റർ, എ.കെ ശശിധരൻ, സാജിദ് കമ്മാടം എന്നിവർ സ്ഥാനർത്ഥിയോടൊപ്പം വിവിധ പ്രാദേശങ്ങളിൽ സംബന്ധിച്ചു.

0Shares