
മകനെ കഴുതയെന്ന് വിളിച്ച പിതാവ് 200 കുവൈത്തി ദിനാര്‍(48,000) പിഴ നല്‍കണമെന്ന് കുവൈത്തി പബ്ലിക് പ്രോസിക്യൂഷന്‍. മകനെ പിതാവ് ‘നീയൊരു കഴുതയാണെന്ന്’ പറഞ്ഞതിനെ തുടര്‍ന്ന് കേസ് ഫയല്‍ ചെയ്യുകയായിരുന്നെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പിതാവ് മോശമായി സംസാരിച്ചത് ചൂണ്ടിക്കാട്ടിയാണ് കുട്ടി പിതാവിനെതിരെ കേസ് ഫയല്‍ ചെയ്തത്.
ചോദ്യം ചെയ്യലില്‍ പിതാവ് കുറ്റം സമ്മതിച്ചു. എന്നാല്‍ മകനെ കഴുതയെന്ന് വിളിക്കാനിടയായ സാഹചര്യം എന്താണെന്ന് വ്യക്തമല്ല. കേസ് പബ്ലിക് പ്രോസിക്യൂഷന്‍ കുട്ടിയെ അപമാനിച്ച പിതാവ് 200ദിനാര്‍ പിഴയായി നല്‍കണമെന്ന് ഉത്തരവിടുകയായിരുന്നു.

ഇത് ആദ്യമായല്ല കുവൈറ്റില്‍ ഇത്തരമൊരു കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2018ല്‍ കുവൈറ്റില്‍ അമ്മയോട് തന്‍റെ കുട്ടികളോട് മോശമായി പെരുമാറിയതിന് ഒരു മാസം തടവിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. പിതാവിന്‍റെ പരാതിയിലായിരുന്നു നടപടി. 2015ലെ നിയമം മാതാപിതാക്കള്‍ കുട്ടികളോട് മോശമായി പെരുമാറുന്നത് വിലക്കുന്നുണ്ട്.
