സി.എ.ജി റിപ്പോര്‍ട്ടില്‍ പോലീസിനെതിരെ ഉണ്ടായ ഗുരുതര ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ആഭ്യന്തര സെക്രട്ടറിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് പരിശോധിക്കുന്നത്. എന്നാൽ ഗുരുതര പരാമർശങ്ങൾ ഉണ്ടായിരുന്നെങ്കിലും റിപ്പോർട്ട് ചോർന്നുവെന്ന ന്യായമാണ് സർക്കാർ ആദ്യം നിരത്താൻ ശ്രമിച്ചത്. ആദ്യമായാണ് റിപ്പോർട്ടിലെ കണ്ടെത്തലുകളെക്കുറിച്ച് പരിശോധന നടത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകുന്നത്.

അതേസമയം, പോലീസിന്റെ തോക്കുകള്‍ കാണാതായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് ഇന്നലെ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഈ നിര്‍ദേശം. എ.ഡി.ജി.പി ടോമിന് തച്ചങ്കരിയുടെ നേതൃത്വത്തില്‍ നടത്തിയ തോക്കു പരിശോധനയിലായിരുന്നു ക്രൈംബ്രാഞ്ചിന്റെ വിശദീകരണം.
660 റൈഫിളുകളില്‍ 647 എണ്ണമാണ് ക്യാംപില്‍ എത്തിച്ചത്. ശേഷിച്ച പതിമൂന്ന് തോക്കുകള്‍ മണിപ്പൂരിലെ എആര്‍ ബറ്റാലിയനിലുണ്ടെന്ന് എ.ഡി.ജി.പി പറഞ്ഞു. വീഡിയോ കോള്‍ വഴി ഈ തോക്കുകളുടെ നമ്പറും പരിശോധിച്ച് ഉറപ്പുവരുത്തിയെന്നും തച്ചങ്കരി പറഞ്ഞു.