നിയന്ത്രണം വിട്ട ബസ് പുഴയിലേക്ക് മറിഞ്ഞു; തിരൂര്‍ പടിഞ്ഞാറെക്കരയില്‍ ആണ് അപകടം

  • Post category:Kerala / news
  • Reading time:1 min read
You are currently viewing നിയന്ത്രണം വിട്ട ബസ് പുഴയിലേക്ക് മറിഞ്ഞു; തിരൂര്‍ പടിഞ്ഞാറെക്കരയില്‍ ആണ് അപകടം

തിരൂര്‍: പടിഞ്ഞാറെക്കര അഴിമുഖത്ത് മത്സ്യതൊഴിലാളികളുമായി വന്ന ബസ് പുഴയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. ശനിയാഴ്ച രാവിലെ ആറു മണിയോടെയാണ് അപകടം.
താനൂരില്‍ നിന്ന് മത്സ്യതൊഴിലാളികളുമായി അഴിമുഖത്തേക്ക് വന്ന തഖ് വ ബസാണ് അപകടത്തില്‍ പെട്ടത്.

ബസിലുണ്ടായിരുന്ന മത്സ്യതൊഴിലാളികളെ ഇറക്കിയതിന് ശേഷം പുറകോട്ടെടുക്കുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു. ബസിൻ്റെ പകുതിഭാഗവും പുഴയിലേക്ക് മറിഞ്ഞു. നിസാര പരിക്കുകളോടെ ബസ് ഡ്രൈവര്‍ താനൂര്‍ സ്വദേശി സക്കരിയയെ തിരൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിൽ യാത്രക്കാർ ഇല്ലാത്തതിനാൽ വാൻ ദുരന്തം ഒഴിവായി.

0Shares