എക്‌സൈസ് ബസില്‍ കയറി; പുറത്തേക്ക് എറിയാൻ ശ്രമിച്ചത് എംഡിഎംഎ മയക്കുമരുന്ന്, യാത്രക്കാരി അറസ്റ്റിൽ

  • Post category:Kerala / news
  • Reading time:1 min read
You are currently viewing എക്‌സൈസ് ബസില്‍ കയറി; പുറത്തേക്ക് എറിയാൻ ശ്രമിച്ചത് എംഡിഎംഎ മയക്കുമരുന്ന്, യാത്രക്കാരി അറസ്റ്റിൽ

കെ.എസ്‌.ആര്‍.ടി.സി ബസിലെ യാത്രക്കാരിയായ യുവതിയില്‍ നിന്ന് എം.ഡി.എം.എ പിടികൂടി. മേപ്പാടി നെല്ലിമുണ്ട പാറമ്മല്‍ വീട്ടില്‍ പി.റഹീന (27) ആണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് 5.55 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.അശോക് കുമാറിൻ്റെ നേതൃത്വത്തില്‍ ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 12.40 ഓടെ ബീനാച്ചിയില്‍ വാഹന പരിശോധന നടത്തുന്നതിനിടെ ആണ് മൈസൂരുവില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് വരികയായിരുന്ന ബസില്‍ നിന്ന് റഹീനയെ പിടികൂടിയത്.

ബസില്‍ പരിശോധനയ്ക്കായി എക്സൈസ് സംഘം കയറിയപ്പോള്‍ റഹീന തൻ്റെ കൈയിലുണ്ടായിരുന്ന ഒരു പൊതി പുറത്തേക്ക് എറിഞ്ഞു കളയാന്‍ ശ്രമിച്ചു. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടി പരിശോധിച്ചപ്പോഴാണ് പൊതിയില്‍ എം.ഡി.എം.എയാണെന്ന് കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസര്‍ ടി.ബി അജീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.എന്‍ ശശികുമാര്‍, മാനുവല്‍ ജിംസന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.എന്‍. ശ്രീജമോള്‍, ഡ്രൈവര്‍ കെ.കെ ബാലചന്ദ്രന്‍ എന്നിവരാണ് പരിശോധന നടത്തിയത്.

0Shares