കാസർകോട് താലൂക്ക് ബസ് ഓപ്പറേറ്റര്‍സ് ഫെഡറേഷന്‍റെ ആഭിമുഖ്യത്തില്‍ ബസുടമകള്‍ ഉപവാസ സമരം നടത്തി

  • Post category:local news
  • Reading time:1 min read
You are currently viewing കാസർകോട് താലൂക്ക് ബസ് ഓപ്പറേറ്റര്‍സ് ഫെഡറേഷന്‍റെ ആഭിമുഖ്യത്തില്‍ ബസുടമകള്‍ ഉപവാസ സമരം നടത്തി

കാസർകോട്: പൊതുഗതാഗത സംരക്ഷണത്തിന് പാക്കേജ് പ്രഖ്യാപിക്കുക, കോവിഡ് കാലത്തെ റോഡ് ടാക്‌സ് പൂര്‍ണ്ണമായും ഒഴിവാക്കുക, പൊതുഗതാഗതത്തിന് ആവശ്യമായ ഡീസലിന് സബ്സിഡി അനുവദിക്കുക, ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, നിലവിലുള്ള ബസ് പെര്‍മിറ്റുകള്‍ ദൂരപരിധി നോക്കാതെ യഥാസമയം പുതുക്കി നല്‍കുക, ബസുടമകള്‍ക്ക് പലിശ രഹിത വായ്പ അനുവദിക്കുക, ആത്മഹത്യ ചെയ്ത ബസുടമകളുടെയും തൊഴിലാളികളുടെയും കുടുംബത്തിന് സാമ്പത്തിക സഹായം അനുവദിക്കുക, കോവിഡ് മൂലം സര്‍വീസ് നടത്താത്ത കാലയളവിലെ ഇന്‍ഷുറന്‍സ് പോളിസി ദീര്‍ഘിപ്പിച്ചു നല്‍കുക, കോവിഡ് മൂലം പ്രതിസന്ധിയിലായ ബസ് തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കുക, കെ. എസ്. ആര്‍. ടി. സി യെപ്പോലെ സ്വകാര്യബസുകള്‍ക്കും തുല്യനീതിയും പരിഗണനയും ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കാസർകോട് താലൂക്ക് ബസ് ഓപ്പറേറ്റര്‍സ് ഫെഡറേഷന്‍റെ ആഭിമുഖ്യത്തില്‍ ഉപവാസ സമരം നടത്തി.

സമരം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ. എ അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ജനറല്‍ സെക്രട്ടറി സി. എ മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് എം. എ അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ. ഗിരീഷ് മുഖ്യപ്രഭാഷണം നടത്തി.

എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് വിജയകുമാര്‍, ഷെരീഫ് കൊടവഞ്ചി (എസ്. ടി. യു), പി. എ മുഹമ്മദ് കുഞ്ഞി, കെ. എന്‍ ബാലകൃഷ്ണന്‍, സലിം സര്‍വ്വ, കീര്‍ത്തന്‍രാജ്, ജനാര്‍ദ്ദനന്‍ ജെയ്ഷാള്‍, അബൂബക്കര്‍ തുരുത്തി (ഐ.എന്‍.ടി.യു.സി ജില്ലാ വൈസ് പ്രസിഡണ്ട്), ഹരീന്ദ്രന്‍ (ഐ.എന്‍.ടി.യു.സി മണ്ഡലം പ്രസിഡണ്ട്), ഗിരികൃഷ്ണന്‍ (സി.ഐ.ടി.യു) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഉപവാസ സമാപനം ജില്ലാ ജനറല്‍ സെക്രട്ടറി സത്യന്‍ പൂച്ചക്കാട് ഉദ്ഘാടനം ചെയ്തു.

0Shares