വാഹനം ഓടിക്കുന്നതിനിടെ വാട്സാപ്പ് ചാറ്റ് നടത്തി ബസ് ഡ്രൈവർ; കണ്ണൂരിൽ ബസ് കസ്റ്റഡിയിലെടുത്ത് ആർ.ടി.ഒ

  • Post category:news
  • Reading time:1 min read
You are currently viewing വാഹനം ഓടിക്കുന്നതിനിടെ വാട്സാപ്പ് ചാറ്റ്  നടത്തി ബസ് ഡ്രൈവർ; കണ്ണൂരിൽ ബസ് കസ്റ്റഡിയിലെടുത്ത് ആർ.ടി.ഒ

വാഹനം ഓടിക്കുന്നതിനിടെ വാട്സാപ്പ് ചാറ്റ് നടത്തുന്ന ബസ്സ് ഡ്രൈവറുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. കണ്ണൂരിൽ ആണ് സംഭവം. മൊബൈൽ ഉപയോഗിച്ച് കൊണ്ട് ബസ് ഓടിക്കുന്ന ഡ്രൈവറുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ കോഴിക്കോട് പയ്യന്നൂർ റൂട്ടിലോടുന്ന കൃതിക എന്ന ബസ് ആർ.ടി.ഒ കസ്റ്റഡിയിലെടുത്തു

ഡ്രൈവർ തലശ്ശേരി സ്വദേശി ലിജിന് ഹിയറിങ്ങിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. അതേസമയം തിരുവനന്തപുരം ജില്ലയിലെ വിവിധ ഇടങ്ങളിൽ മോട്ടോർ വാഹന വകുപ്പിൻ്റെ പരിശോധന തുടരുകയാണ്. അമിത പ്രകാശം ഉള്ള വാഹനങ്ങളും കൂളിംഗ് ഫിലിമുകൾ ഒട്ടിച്ച വാഹനങ്ങളും ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് പിഴയിടാക്കി.

കോടതി നിരോധിച്ചിട്ടുള്ള എയര്‍ ഹോണുകളും നിയമവിരുദ്ധ ലൈറ്റുകളും കണ്ടെത്തിയതിനെ തുടര്‍ന്ന് കൊച്ചിയിലും ടൂറിസ്റ്റ് ബസ്സുകൾ തടഞ്ഞു. ഈ കൂട്ടത്തിൽ മൂന്ന് തമിഴ്നാട് ബസ്സുകളുമുണ്ട്.

0Shares