
കാസര്‍കോട് തൈക്കടപ്പുറത്ത് പതിനാറുകാരിയെ പീഡിപ്പിച്ച പിതാവടക്കം നാല് പ്രതികള്‍ പിടിയില്‍. മദ്രസാ അധ്യാപകനായ പിതാവ് കുട്ടിയെ വീട്ടില്‍ വച്ചാണ് നിരന്തരം പീഡിപ്പിച്ചിരുന്നത്. എട്ടാംക്ലാസ് മുതല്‍ അച്ഛന്‍ പീഡിപ്പിച്ചെന്ന് കുട്ടി മൊഴിനല്‍കിയിട്ടുണ്ട്.
ഒരു വർഷത്തിനിടയിൽ ആറോളം പേർ പെൺകുട്ടിയെ ദുരുപയോഗം ചെയ്തു. ഇതിൽ നാല് പേരാണ് ഇപ്പോൾ പിടിയിലായിട്ടുള്ളത്. പുഞ്ചാവി സ്വദേശി ഇജാസ് നീലേശ്വരം സ്വദേശികളായ റിയാസ്, മുഹമ്മദലി എന്നിവരാണ് പിതാവിനെക്കൂടാതെ പിടിയിലായത്. പെൺകുട്ടിയെ ഗർഭ ഛിദ്രത്തിന് വിധേയയാക്കിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.

പോലീസ് സ്‌റ്റേഷനിലെത്തി കുട്ടി നേരിട്ട് പരാതിപ്പെടുകയായിരുന്നു. വീട്ടില്‍ വെച്ചാണ് തന്നെ നിരന്തരം പിതാവ് പീഡിപ്പിച്ചതെന്നും എട്ടാം ക്ലാസുമുതല്‍ പീഡനം നേരിട്ടിരുന്നതായും കുട്ടി മൊഴി നല്‍കി. ഒരു തവണ ഗര്‍ഭിണിയാകുകയും അത് അലസിപ്പിച്ചതായും കുട്ടി വെളിപ്പെടുത്തി.
പീഡന വിവരം മാതാവിന് അറിയാമായിരുന്നുവെന്നും കുട്ടി പറഞ്ഞു. വിവരം അമ്മാവന്‍ അറിഞ്ഞതോടുകൂടി പോലീസില്‍ പാരാതിപ്പെടാന്‍ കുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു. അമ്മാവന്‍റെ സംരക്ഷണയിലാണ് ഇപ്പോള്‍ കുട്ടി കഴിയുന്നത്. പിതാവ് മുന്‍പും പോക്‌സോ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ള ആളാണ്.
