ആൺ സുഹൃത്തുമായി ചാറ്റ് ചെയ്തു; 16-കാരിക്ക് നേരേ വെടിയുതിര്‍ത്ത് സഹോദരന്‍

  • Post category:news
  • Reading time:1 min read
You are currently viewing ആൺ സുഹൃത്തുമായി ചാറ്റ് ചെയ്തു; 16-കാരിക്ക് നേരേ വെടിയുതിര്‍ത്ത് സഹോദരന്‍

ആണ്‍സുഹൃത്തുമായി വാട്‌സാപ്പില്‍ ചാറ്റ് ചെയ്ത 16-കാരിക്ക് നേരേ വെടിയുതിര്‍ത്ത് സഹോദരന്‍. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ താമസിക്കുന്ന സലൂണ്‍ ജീവനക്കാരനായ 17-കാരനാണ് സഹോദരിയെ വെടിവെച്ച് പരിക്കേല്‍പ്പിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വയറിന് വെടിയേറ്റ 16-കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആണ്‍സുഹൃത്തിനോട് പെണ്‍കുട്ടി വാട്‌സാപ്പില്‍ പതിവായി ചാറ്റ് ചെയ്യുന്നതിനെ സഹോദരന്‍ എതിര്‍ത്തിരുന്നു.

എന്നാല്‍ ഇത് വകവെയ്ക്കാതെ പെണ്‍കുട്ടി വാട്‌സാപ്പ് ചാറ്റിങ്ങും ഫോണ്‍വിളിയും തുടര്‍ന്നു. കഴിഞ്ഞ ദിവസം പെൺകുട്ടി വാട്സാപ്പിൽ ചാറ്റ് ചെയുന്നത് സഹോദരൻ കണ്ടു. തുടർന്നുണ്ടായ തർക്കമാണ് 17-കാരനെ അക്രമണത്തിലേക്ക് നയിച്ചത്. കൈയിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സഹോദരിക്ക് നേരേ 17കാരൻ വെടിയുതിര്‍ക്കുകയായിരുന്നു.

വെടിയേറ്റ് വീണ പെണ്‍കുട്ടിയെ മാതാപിതാക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രി അധികൃതരാണ് ഇക്കാര്യം പോലീസിൽ അറിയിച്ചത്. നാല് മാസം മുമ്പ് മരിച്ച സുഹൃത്താണ് തനിക്ക് തോക്ക് നല്‍കിയതെന്നാണ് 17-കാരന്‍ പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.

0Shares