കാമുകൻ വിവാഹത്തിൽ നിന്നും പിന്മാറി; വിഷമത്തില്‍ യുവ ഡോക്ടർ അമിത അളവിൽ ഗുളിക കഴിച്ച് ആത്മഹത്യ ചെയ്തു: കേരളത്തില്‍ ഇന്ന് ജീവനൊടുക്കിയത് രണ്ട് യുവ ഡോക്ടർമാർ

  • Post category:news
  • Reading time:1 min read
You are currently viewing കാമുകൻ വിവാഹത്തിൽ നിന്നും പിന്മാറി; വിഷമത്തില്‍ യുവ ഡോക്ടർ അമിത അളവിൽ ഗുളിക കഴിച്ച് ആത്മഹത്യ ചെയ്തു: കേരളത്തില്‍ ഇന്ന് ജീവനൊടുക്കിയത് രണ്ട് യുവ ഡോക്ടർമാർ

മലപ്പുറം ജില്ലയിലെ എടക്കരയിൽ യുവ ഡോക്ടർ അമിത അളവിൽ ഗുളിക കഴിച്ച് ആത്മഹത്യ ചെയ്തു. നിലമ്പൂരിനടുത്ത് മരുതയിൽ കളത്തിൽ മോഹനന്‍റെ മകൾ രേഷ്മ(25)യെയാണ് വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ബംഗളൂരുവിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്ന രേഷ്മ ഓണം അവധി പ്രമാണിച്ചാണ് വീട്ടിലെത്തിയത്. അമിതമായി ഗുളികകൾ കഴിച്ച രേഷ്മയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയ ശേഷം മൃതദേഹം നാളെ സംസ്‌കരിക്കും. വഴിക്കടവ് പോലീസ് രാവിലെ വീട്ടിലെത്തി ഇൻക്വസ്റ്റ് നടത്തി. എടക്കര സ്വദേശിയായ ഒരു യുവാവുമായി രേഷ്മ അടുപ്പത്തിലായിരുന്നു. ആദ്യം വിവാഹത്തിന് സമ്മതിച്ചിരുന്ന ഇയാൾ അടുത്തിടെ പിൻമാറിയിരുന്നു. ഈ മനോവിഷമത്തിലാണ് രേഷ്മ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ പറയുന്നത്.

വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. മലപ്പുറം ജില്ലയിൽ തന്നെ മറ്റൊരു സംഭവത്തിൽ ഇന്ന് കിടപ്പുമുറിയിൽ തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ ഒരു യുവ വനിതാ ഡോക്ടർകൂടി മരിച്ചിരുന്നു.

0Shares