ആൺകുട്ടിയെ മയക്കുമരുന്ന് നൽകി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; കാസർകോട് രണ്ട്‌പേർ അറസ്റ്റിൽ

  • Post category:local news
  • Reading time:1 min read
You are currently viewing ആൺകുട്ടിയെ മയക്കുമരുന്ന് നൽകി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; കാസർകോട് രണ്ട്‌പേർ അറസ്റ്റിൽ

കാസർകോട്: വിദ്യാർഥിയെ പ്രകൃതി വി​രുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ രണ്ട് പേർ അറ​സ്റ്റിൽ. കാസർകോട് പൊവ്വൽ സ്വദേശികളായ അബ്ദുൾ ഷഫീഖ് , മുഹമ്മദ് അനീസ് പിടിയിലായത്. ഇരുവരും മുസ്‌ലിം ലീ​ഗ് പ്രവർത്തകരാണ്.

പീഡനത്തിനിരയായ ആൺകുട്ടിയുടെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പുപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ലീഗ് പ്രാദേശിക നേതാവും പഞ്ചായത്ത് അംഗമായ മുഹമ്മദ് കുഞ്ഞി ആണ് സംഭവത്തിലെ മുഖ്യപ്രതി. ഇയാൾ ഒളിവിലാണ്.

പ്രകൃതി വിരുദ്ധ പീഡനക്കേസിൽ പ്രതിയായ മുഹമ്മദ് കുഞ്ഞി എത്രയും വേഗം ജനപ്രതിനിധി സ്ഥാനം രാജിവയ്‌ക്കണമെന്നാണ് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നത്. മുഹമ്മദ് കുഞ്ഞിയ്ക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

0Shares