
രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയ രണ്ടുവാക്സിനുകളും ഇന്ത്യയില്‍ നിര്‍മിച്ചതാണെന്നതില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ട് കോവിഡ് പ്രതിരോധ വാക്‌സിനുകളുടെ ഉപയോഗത്തിന് ഇന്ത്യ അനുമതി നല്‍കിയതിന്‍റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.

‘കോവിഡ് 19 നെതിരായ ശക്തമായ പോരാട്ടത്തില്‍ നിര്‍ണായക വഴിത്തിരിവാണിത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവയുടെ വാക്‌സിനുകള്‍ക്ക് ഡി.സി.ജി.ഐ അനുമതി നല്‍കുന്നത് ആരോഗ്യകരവും കോവിഡ് രഹിതവുമായ രാജ്യത്തിലേക്ക് യാത്ര വേഗത്തിലാക്കാന്‍ സഹായിക്കും. നമ്മുടെ കഠിനാധ്വാനികളായ ശാസ്ത്രജ്ഞര്‍ക്കും അഭിനന്ദനങ്ങള്‍ പ്രധാനമന്ത്രി പറഞ്ഞു.
