വിവാഹവീട്ടിലെ തർക്കം; കണ്ണൂരില്‍ ബോംബേറ്; ഒരാള്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്കേറ്റു

  • Post category:news
  • Reading time:1 min read
You are currently viewing വിവാഹവീട്ടിലെ തർക്കം; കണ്ണൂരില്‍ ബോംബേറ്; ഒരാള്‍ മരിച്ചു;  മൂന്ന് പേര്‍ക്ക് പരിക്കേറ്റു

കണ്ണൂർ ജില്ലയിലുണ്ടായ ബോംബേറില്‍ യുവാവ് മരിച്ചു. ഏച്ചൂര്‍ സ്വദേശിയായ ജിഷ്ണുവാണ് മരിച്ചത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിക്കുകയാണ്. തോട്ടടിയിലാണ് ബോംബേറുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി പ്രദേശത്തെ ഒരു കല്യാണവീട്ടില്‍ രണ്ട് സംഘങ്ങള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു.

മുതിര്‍ന്നവര്‍ ഇടപെട്ട് തര്‍ക്കം പരിഹരിക്കപ്പെട്ടിരുന്നു. എങ്കിലും ഇതായിരിക്കാം ആക്രമണത്തിന് കാരണം എന്നാണ് പ്രദേശവാസികളുടെ സംശയം. വാഹനത്തില്‍ എത്തിയ സംഘം ജിഷ്ണുവിനും ഒപ്പം ഉണ്ടായിരുന്നവര്‍ക്കും നേരെ ബോംബെറിയുകയായിരുന്നു.

റോഡരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ജിഷ്ണുവിൻ്റെ ശരീരത്തില്‍ വടിവാള്‍ ഉപയോഗിച്ച് വെട്ടിയതിൻ്റെ പാടുകളും കണ്ടെത്തിയിട്ടുണ്ട്‌. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

0Shares