നെയ്യാറ്റിൻകരയിലെ തർക്കഭൂമി വിലയ്ക്ക് വാങ്ങി ബോബി ചെമ്മണ്ണൂർ; സ്നേഹപൂര്‍വ്വം നിരസിച്ച് കുട്ടികള്‍

  • Post category:news
  • Reading time:1 min read
You are currently viewing നെയ്യാറ്റിൻകരയിലെ തർക്കഭൂമി വിലയ്ക്ക് വാങ്ങി ബോബി ചെമ്മണ്ണൂർ;  സ്നേഹപൂര്‍വ്വം നിരസിച്ച് കുട്ടികള്‍

നെയ്യാറ്റിൻകരയിൽ ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ തർക്കഭൂമി ഉടമയുടെ കയ്യിൽ നിന്നും വിലയ്ക്ക് വാങ്ങി വ്യവസായിയായ ബോബി ചെമ്മണ്ണൂർ. ഭൂമിയുടെ രേഖകൾ രാജന്‍റെയും അമ്പിളിയുടെയും കുട്ടികൾക്ക് കൈമാറാനായിരുന്നു തീരുമാനം. വാങ്ങിയ സ്ഥലത്ത് പുതിയ വീട് ബോബി ചെമ്മണ്ണൂർ നിർമ്മിച്ചു നൽകുമെന്നും, ഒപ്പം വീടിന്‍റെ പണി തീരുന്നത് വരെ കുട്ടികളുടെ സംരക്ഷണവും ബോബി ചെമ്മണ്ണൂർ ഏറ്റെടുക്കുമെന്നുമാണ് റിപ്പോർട്ടുകൾ. ഉണ്ടായിരുന്നു.

എന്നാല്‍ ഇത് സ്നേഹപൂര്‍വ്വം നിരസിക്കുകയാണ് കുട്ടികള്‍ ചെയ്തത്. ബോബി ചെമ്മണ്ണൂര്‍ കാണിച്ച മനസിന് നന്ദിയുണ്ട്. നിയമപരമായി വില്‍ക്കാനോ വാങ്ങാനോ കഴിയാത്ത ഭൂമിയാണിത്. സര്‍ക്കാരാണ് ഭൂമി വാങ്ങി നല്‍കേണ്ടത്. വസന്തയുടെ കൈയ്യില്‍ അവരുടെ ഭൂമിയാണെന്നതിന് തെളിവില്ല എന്നും അവര്‍ പറഞ്ഞു.

നെയ്യാറ്റിന്‍കര നെല്ലിമൂട് പോങ്ങില്‍ നെട്ടതോട്ടത്തെ തർക്കഭൂമിയിൽ ഒഴിപ്പിക്കൽ നടപടിക്കിടെയാണ് രാജന്‍ ഭാര്യ അമ്പിളിയെ ചേര്‍ത്തുപിടിച്ച് തീകൊളുത്തിയത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇരുവരും മരിച്ചത്.

സംഭവം നടന്നത് കഴിഞ്ഞ മാസം 22- നാണ്. മൂന്ന് സെന്റ് ഭൂമിയിൽ ഷെഡ് കെട്ടിയാണ് രാജനും ഭാര്യയും രണ്ട് ആൺ മക്കളുമടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്.

0Shares