കാസർകോട്ട് വൻ കുഴൽപ്പണ വേട്ട; കേരളത്തിലേക്ക് കടത്തിയത് മഞ്ചേശ്വരം ചെക്ക് പോസ്റ്റ് വഴി, ഒരാൾ പിടിയിൽ

You are currently viewing കാസർകോട്ട് വൻ കുഴൽപ്പണ വേട്ട; കേരളത്തിലേക്ക് കടത്തിയത് മഞ്ചേശ്വരം ചെക്ക് പോസ്റ്റ് വഴി, ഒരാൾ പിടിയിൽ

കാസർകോട്: ബസിൽ രേഖകളില്ലാതെ കടത്തിക്കൊണ്ടു വന്ന കുഴൽപ്പണം പിടികൂടി. തൃശൂർ കോർപ്പറേഷനിൽ കലത്തോട് മോർ ഹൗസിൽ പോപ്പട്ട് മകൻ പി.സന്തോഷിൽ നിന്നാണ് അനധികൃതമായി കടത്തിയ ഇരുപത് ലക്ഷത്തി അമ്പതിനായിരം രൂപ പിടികൂടിയത്. ബുധനാഴ്‌ച രാവിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.കെ ഷിജിൽ കുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് പണവുമായി യാത്രക്കാരൻ പിടിയിലായത്.

കർണാടക ആർ.ടി.സിയുടെ KL 19 F 3420 നമ്പർ ബസിൽ രേഖകളില്ലാതെ കുഴൽപ്പണം കടത്തിക്കൊണ്ടു വരികയായിരുന്നു. എക്സൈസ് ഇൻസ്പക്ടർ പ്രമോദ്.എം.പി, പ്രിവന്റീവ് ഓഫീസർമാരായ ഗോപി.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ഹമീദ്.എം, അഭിലാഷ്.കെ എന്നിവർ ഉണ്ടായിരുന്നു. സംഭവത്തിൽ കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു.

0Shares