സൈക്കിൾ സവാരിക്കിടെ ബി.ജെ.പി എം.എൽ.എ സ്വന്തം മണ്ഡലത്തിലെ റോഡിലെ കുഴിയിൽ വീണു

  • Post category:news
  • Reading time:1 min read
You are currently viewing സൈക്കിൾ സവാരിക്കിടെ ബി.ജെ.പി എം.എൽ.എ സ്വന്തം മണ്ഡലത്തിലെ റോഡിലെ കുഴിയിൽ വീണു

സൈക്കിൾ സവാരിക്കിടെ സ്വന്തം മണ്ഡലത്തിലെ റോഡിലെ കുഴിയിൽവീണ് ബി.ജെ.പി എം.എൽ.എയായ ധീരേന്ദ്ര സിങ്ങിന് സാരമായി പരിക്ക്. കിഷോർപുർ ഗ്രാമത്തിന് സമീപം രാത്രി 7.30- ഓടെയാണ് അപകടം നടന്നത്. 55- കാരനായ സിങ്ങിൻ്റെ കൈമുട്ടിനാടാണ്‌ സാരമായി പരിക്കേറ്റത്.

എം.എൽ.എ. പതിവ് സൈക്കിൾ സവാരിക്കായി പോയതായിരുന്നു. ഈ സമയം, ചാറ്റൽ മഴ പെയ്യുന്നുണ്ടായിരുന്നുവെന്ന് അനുയായികൾ പറയുന്നു. വെള്ളംനിറഞ്ഞ ഒരു കുഴിയിലേക്ക് സൈക്കിൾ വീഴുകയായിരുന്നു. കൈമുട്ടിന് പൊട്ടലുണ്ടെന്നും ശസ്ത്രക്രിയ നടത്തിവരികയാണെന്നും അദ്ദേഹം ഞായറാഴ്ച ആശുപത്രിയിൽ തുടരുമെന്നും അനുയായികൾ അറിയിച്ചു.

ഫിറ്റ്‌നസ് പ്രേമിയായ സിങ് ജെവാറിൽനിന്ന് രണ്ട് തവണയാണ് എം.എൽ.എയായത്. ജെവാറിലെ ഗ്രീൻഫീൽഡ് നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കൽ ചർച്ചകളിൽ പ്രധാനപങ്കുവഹിച്ചത് ഇദ്ദേഹമാണ്.

0Shares