ക്രമസമാധാന നിലയില്‍ ആശങ്ക; പശ്ചിമ ബംഗാളില്‍ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ബി.ജെ.പി നേതാക്കള്‍

  • Post category:news
  • Reading time:1 min read
You are currently viewing ക്രമസമാധാന നിലയില്‍ ആശങ്ക; പശ്ചിമ ബംഗാളില്‍ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ബി.ജെ.പി നേതാക്കള്‍

പശ്ചിമ ബംഗാളിലെ ക്രമസമാധാന നിലയില്‍ ആശങ്ക പ്രകടിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് സംസ്ഥാനത്തെ ബി.ജെ.പി. നേതാക്കള്‍. 2021 നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്ത് അടിയന്തരമായി കേന്ദ്ര സേനയെ വിന്യസിക്കണമെന്നും നേതാക്കള്‍ കത്തില്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ ക്രമസമാധാന നില കാശ്മീരിലേതിനെക്കാള്‍ മോശമാണ്. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 15 പ്രകാരം, ബംഗാളില്‍ അടിയന്തരമായി മാതൃകാ പെരുമാറ്റച്ചട്ടം പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെടുകയാണ്- ബി.ജെ.പി. എം.എല്‍.എ. സബ്യസാചി ദത്ത മാധ്യമങ്ങളോട് പറഞ്ഞു.

0Shares