ബിനീഷ് കോടിയേരി കൂടുതല്‍ കുരുക്കിലേക്കോ?; എന്‍ഫോഴ്‌സ്‌മെന്റ് സംഘം തിരുവനന്തപുരത്തെ വീട്ടിൽ പരിശോധന നടത്തും

  • Post category:news
  • Reading time:1 min read
You are currently viewing ബിനീഷ് കോടിയേരി കൂടുതല്‍ കുരുക്കിലേക്കോ?; എന്‍ഫോഴ്‌സ്‌മെന്റ് സംഘം തിരുവനന്തപുരത്തെ വീട്ടിൽ പരിശോധന നടത്തും

ബംഗളൂരു മയക്കുമരുന്ന് കേസില്‍ എൻഫോഴ്സ്മെൻറ് കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധന നടത്തും. ഇതിനായി എട്ടംഗ എന്‍ഫോഴ്‌സ്‌മെന്റ് സംഘം തിരുവനന്തപുരത്ത് എത്തി.

എന്‍ഫോഴ്‌സ്‌മെന്റിനൊപ്പം കസ്‌റ്റംസ്, ഇന്‍കംടാക്‌സ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഉണ്ടായേക്കാമെന്നാണ് സൂചന. തിരുവനന്തപുരത്ത് മരുതംകുഴിയിലെ കൂട്ടാംവിളയിലുള്ള വീട്ടിലാണ് അന്വേഷണ സംഘം എത്തുക. ബിനീഷിന്‍റെ വീടിന് പുറമെ, ബിനീഷിന്‍റെ ചില സുഹൃത്തുക്കളുടെ വീട്ടിലും അന്വേഷണ സംഘം പരിശോധന നടത്തിയേക്കും.

0Shares