അമിത വേഗതയിൽ നിയന്ത്രണം വിട്ട ബൈക്ക് ട്രാന്‍സ്‌ഫോര്‍മറിന് മുകളില്‍; ഭാഗ്യവാനായ യാത്രക്കാരന്‍ മറ്റൊരു ബൈക്കില്‍ കയറി സ്ഥലം വിട്ടു

  • Post category:Kerala / news
  • Reading time:1 min read
You are currently viewing അമിത വേഗതയിൽ നിയന്ത്രണം വിട്ട ബൈക്ക് ട്രാന്‍സ്‌ഫോര്‍മറിന് മുകളില്‍; ഭാഗ്യവാനായ യാത്രക്കാരന്‍ മറ്റൊരു ബൈക്കില്‍ കയറി സ്ഥലം വിട്ടു

ഇടുക്കി: അമിത വേഗതയിലെത്തി നിയന്ത്രണം വിട്ട ബൈക്ക് ഉയര്‍ന്നുപൊങ്ങി കെ.എസ്‌.ഇ.ബി ട്രാന്‍സ്‌ഫോര്‍മറിൻ്റെ മുകളില്‍ അപകട വേലിക്കുള്ളിൽ കുടുങ്ങി. ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട ബൈക്ക് യാത്രികനായ ഇടുക്കി ജില്ലയിലെ വലിയകണ്ടം സ്വദേശി കാര്യമായ പരിക്കൊന്നും ഏല്‍ക്കാതെ മറ്റൊരു ബൈക്കില്‍ കയറി യാത്ര തുടര്‍ന്നു. കട്ടപ്പന വെള്ളായാം കുടിയിലാണ് അപകടം നടന്നത്. ഉയര്‍ന്നു പൊങ്ങിയ ബൈക്ക് ട്രാന്‍സ്‌ഫോര്‍മറിനുള്ളില്‍ കുടുങ്ങിയെങ്കിലും ബൈക്ക് ഓടിച്ച ആള്‍ കമ്പിവേലിക്ക് പുറത്താണ് വീണത്.

വാഹനം ട്രാസ്‌ഫോര്‍മറില്‍ കുടുങ്ങിയതോടെ ബൈക്ക് ഓടിച്ച ആള്‍ പിന്നാലെ എത്തിയ ബൈക്കില്‍ കയറി രക്ഷപെട്ടു. കെ.എസ്.ഇ.ബി അധികൃതരെത്തി വൈദ്യതി ബന്ധം വിച്ഛേദിച്ചതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. പൊലീസും അഗ്‌നിരക്ഷ സേനയമെത്തി ജെ.സി.ബിയുടെ സഹായത്തോടെയാണ് പിന്നീട് ബൈക്ക് പുറത്തെടുത്തത്.

0Shares