തിരുവനന്തപുരത്ത് ബൈക്ക് ഷോറൂമില്‍ തീപിടിത്തം; കത്തിയമര്‍ന്നത് 32 ബൈക്കുകള്‍ ; തീയണച്ചത് 6 അഗ്നി ശമന യൂണിറ്റുകളുടെ ശ്രമഫലമായി

  • Post category:news
  • Reading time:1 min read
You are currently viewing തിരുവനന്തപുരത്ത് ബൈക്ക് ഷോറൂമില്‍ തീപിടിത്തം; കത്തിയമര്‍ന്നത് 32 ബൈക്കുകള്‍ ; തീയണച്ചത് 6 അഗ്നി ശമന യൂണിറ്റുകളുടെ ശ്രമഫലമായി

തിരുവനന്തപുരത്ത് മുട്ടത്തറയില്‍ ബൈക്ക് ഷോറൂമില്‍ വന്‍ തീപിടിത്തം. ബൈക്ക് വാടകക്ക് നല്‍കുന്ന ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. 32 ബൈക്കുകള്‍ കത്തി നശിച്ചു. ഉദ്ഘാടനം ചെയ്യാനിരുന്ന റോയല്‍ ബ്രദേഴ്സ് ബൈക്ക് റെന്റല്‍ എന്ന സ്ഥാപനത്തിലാണ് തീപ്പിടിത്തം ഉണ്ടായത്.

ഫയര്‍ഫോഴ്സെത്തി തീ അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ചാക്ക, ചെങ്കല്‍ ചൂള എന്നിവിടങ്ങളില്‍ നിന്നെത്തിയ 6 അഗ്നി ശമന യൂണിറ്റുകളാണ് തീ നിയന്ത്രണവിധേയമാക്കിയത്.

0Shares