ബൈക്കില്‍ മദ്യലഹരിയില്‍ അമിത വേഗതയിലെത്തിയ യുവാക്കള്‍ പോലീസുകാരെ ഇടിച്ചുതെറിപ്പിച്ചു; മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്

  • Post category:news
  • Reading time:1 min read
You are currently viewing ബൈക്കില്‍ മദ്യലഹരിയില്‍ അമിത വേഗതയിലെത്തിയ യുവാക്കള്‍ പോലീസുകാരെ ഇടിച്ചുതെറിപ്പിച്ചു; മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്

മദ്യലഹരിയില്‍ ബൈക്കില്‍ അമിത വേഗത്തില്‍ എത്തിയ യുവാക്കള്‍ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ഇടിച്ചുതെറിപ്പിച്ചു. കൊല്ലം ചിന്നക്കടയില്‍ ബുധനാഴ്ച അര്‍ദ്ധരാത്രിയായിരുന്നു സംഭവം.
വാഹന പരിശോധനക്കിടെ ശ്രീജിത്ത്, പ്രശാന്ത് എന്നീ പോലീസുകാര്‍ക്കാണ് പരിക്കേറ്റത്.

തലയ്ക്ക് ഗുരുതര പരിക്കേറ്റ ശ്രീജിത്തിനെ ആദ്യം ജില്ലാ ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. പ്രശാന്ത് പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ബൈക്ക് ഓടിച്ച വിന്‍സന്റ് പോലീസ് കാവലില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്.

ഒപ്പമുണ്ടായിരുന്ന മറ്റൊരാളെ സംഭവസ്ഥലത്തുവെച്ചുതന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവര്‍ക്കുമെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസ് എടുത്തിട്ടുള്ളത്.

0Shares