മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട; പിടികൂടിയത് 33കിലോ കഞ്ചാവ്

  • Post category:local news
  • Reading time:1 min read
You are currently viewing മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട; പിടികൂടിയത് 33കിലോ കഞ്ചാവ്

കാസർകോട്: ഇന്ന് മഞ്ചേശ്വരത്ത് നടന്നത് വൻ കഞ്ചാവ് വേട്ട. കാസര്‍കോട് ഡി.വൈ.എസ്.പി ബാലകൃഷ്ണൻ നായർക്കു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ 33കിലോ കഞ്ചാവ് ആണ് മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധി യിലെ ഗൗധപദവ് എന്ന സ്ഥലത്തുള്ള നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്‍റെ പിറകിൽ ഉള്ള ഷെഡിൽ നിന്ന് പോലീസ് പിടികൂടിയത്

കഞ്ചാവ് പിടികൂടിയ സംഘത്തിൽ ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങളായ ലക്ഷ്മി നാരായൺ. തോമസ്. അസ്റ്റിൻതമ്പി. രാജേഷ് മഞ്ചേശ്വരം എസ്. ഐ രാഘവൻ. ബാലചന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു.

0Shares